ലോകത്തെ ഏറ്റവും വേഗതയേറിയ താരമായ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടി ലോകത്തെ തന്നെ ഞെട്ടിച്ച ശ്രീനിവാസ ഗൗഡ ഇന്ത്യന്‍ കായിക മന്ത്രിയുടെ ...
ലോകത്തെ ഏറ്റവും വേഗതയേറിയ താരമായ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടി ലോകത്തെ തന്നെ ഞെട്ടിച്ച ശ്രീനിവാസ ഗൗഡ ഇന്ത്യന്‍ കായിക മന്ത്രിയുടെ ക്ഷണം നിരസിച്ചു. സായിയില്‍ എത്തി ട്രയല്‍സ് നടത്തി ഇന്ത്യന്‍ അത്ലെറ്റിക്ക് ടീമിനൊപ്പം പരിശീലനം നടത്താനായി ശ്രീനിവാസയെ ഇന്ത്യന്‍ കായിക മന്ത്രി കിരണ്‍ റിജിജു ക്ഷണിച്ചിരുന്നു.
എന്നാല്‍ തനിക്ക് അതില്‍ താല്പര്യമില്ല എന്നും ട്രയല്‍സിന് എത്തില്ല എന്നും ശ്രീനിവാസ പറഞ്ഞും രണ്ട് ദിവസം മുമ്ബ് മാംഗ്ലൂരില്‍ നടന്ന കാളയോട്ടത്തില്‍ ആയിരുന്നു ശ്രീനിവാസ ലോകറെക്കോര്‍ഡ് മറികടന്നത്. അദ്ദേഹം 100 മീറ്റര്‍ ഓടാന്‍ എടുത്തത് വെറും 9.55 സെക്കന്‍ഡുകള്‍ മാത്രമായിരുന്നു. 9.58 സെക്കന്‍ഡുകളാണ് ഉസൈന്‍ ബോള്‍ട്ടിന്റെ ലോക റെക്കോര്‍ഡ്.
കര്‍ണാടകയിലെ മഡ്ബിദ്രി ഗ്രാമത്തിലെ ശ്രീനിവാസ ചളി നിറഞ്ഞ പാടത്തു കൂടിയാണ് ഇത്ര വേഗത്തില്‍ ഓടിയത്. കാളയ്ക്ക് ഒപ്പം 142.5 മീറ്റര്‍ ഓടാന്‍ ശ്രീനിവാസ എടുത്തത് 13.62 സെക്കന്‍ഡുകള്‍ മാത്രം ആയിരുന്നു.

COMMENTS