കല്ലങ്കൈ: അഭിഭാഷകന്റെ ഇന്നോവകാര്‍ കല്ലെറിഞ്ഞ് തകര്‍ത്തതായി പരാതി. കാസര്‍കോട്ടെ ക്രിമിനല്‍ അഭിഭാഷകനും മൊഗ്രാല്‍ പുത്തൂര്‍പഞ്ചായത്ത് മുന്‍ പ്ര...
കല്ലങ്കൈ: അഭിഭാഷകന്റെ ഇന്നോവകാര്‍ കല്ലെറിഞ്ഞ് തകര്‍ത്തതായി പരാതി. കാസര്‍കോട്ടെ ക്രിമിനല്‍ അഭിഭാഷകനും മൊഗ്രാല്‍ പുത്തൂര്‍പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന അഡ്വ. പി.എ. ഫൈസലിന്റെ കെ.എല്‍.14എന്‍.1111 ഇന്നോവ കാറിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലങ്കൈയില്‍ സി.പി.സി.ആര്‍.ഐ. ഗസ്റ്റ് ഹൗസിന് സമീപത്തെ വീട്ടുവളപ്പില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കരിങ്കല്ല് കൊണ്ടുള്ള ഏറേറ്റ് കാറിന്റെ പിറക് വശത്തും ഇടതുവശത്തും കേടുപാടുകള്‍ പറ്റി. അടുത്തിടെ പ്രമാദമായ ചില കേസുകളില്‍ ഹാജരായതിന്റെ പേരില്‍ പലപ്പോഴായി ഭീഷണി ഉണ്ടായിരുന്നതായി ഫൈസല്‍ ജില്ലാ പൊലീസിന് നല്‍കിയ പരാതില്‍ പറയുന്നു. അക്രമികളെ ഉടന്‍ പിടികൂടണമെന്നും തനിക്കുണ്ടായ ഭീഷണി കോളുകളെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

COMMENTS