പെരിയ:യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും മുഴുവൻ ഘാതകർക്കും വിലങ്ങിടുംവരെ കോൺഗ്രസ് പ്രവർത്തകർക്ക് വിശ്രമമുണ്ടാകില്ലെ...
പെരിയ:യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും മുഴുവൻ ഘാതകർക്കും വിലങ്ങിടുംവരെ കോൺഗ്രസ് പ്രവർത്തകർക്ക് വിശ്രമമുണ്ടാകില്ലെന്ന് കെ.പി.സി.സി. വൈസ് പ്രസിഡൻറ് ടി.സിദ്ദിഖ് പറഞ്ഞു. കൃപേഷ്-ശരത്‌ലാൽ രക്തസാക്ഷിത്വ ദിനാചരണത്തിന് തുടക്കമിട്ട് ജവാഹർ ബാലജനവേദി ജില്ലാ കമ്മിറ്റി കല്യോട്ട് സംഘടിപ്പിച്ച ദീപപ്രജ്വലനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ കോടികൾ മുടക്കി രക്ഷിച്ചാലും കുറ്റവാളികൾ എത്ര കോടീശ്വരന്മാരായാലും കല്യോട്ട് അങ്ങാടിയിലൂടെ വിലങ്ങണിയിച്ച് നടത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര അധ്യക്ഷതവഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നൂറുകണക്കിന് കുട്ടികൾ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം മൺചിരാതിൽ ദീപപ്രജ്വലനം നടത്തി. പ്രതീകാത്മകമായി നിർമിച്ച കൃപേഷ്-ശരത്‌ലാൽ ചിത്രങ്ങളിലാണ് ദീപം തെളിച്ചത്.
കെ.എസ്.യു. സംസ്ഥാന പ്രസിഡൻറ് കെ.എം.അഭിജിത്ത്, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, യു.ഡി.എഫ്. ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ.കെ.രാജേന്ദ്രൻ, സി.ബാലകൃഷ്ണൻ, ധന്യ സുരേഷ്, ടി.രാമകൃഷ്ണൻ, സാജിദ് മൗവ്വൽ, വി.വി.നിഷാന്ത്, അഡ്വ. എം.കെ.ബാബുരാജ്, ബി.പി.പ്രദീപ്‌കുമാർ, സി.കെ.അരവിന്ദൻ, സിന്ധു പദ്‌മനാഭൻ, പി.ശ്രീകല, നികിത കരച്ചേരി എന്നിവർ സംസാരിച്ചു.

COMMENTS