തൃക്കരിപ്പൂര്‍: തടിയന്‍കൊഴുവലില്‍ സ്‌കൂള്‍ അധ്യാപകന്റെ വീട്ടുമുറ്റത്ത് സ്‌ഫോടനം. നിര്‍ത്തിയിട്ട ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു. വീടിന്റെ...
തൃക്കരിപ്പൂര്‍: തടിയന്‍കൊഴുവലില്‍ സ്‌കൂള്‍ അധ്യാപകന്റെ വീട്ടുമുറ്റത്ത് സ്‌ഫോടനം. നിര്‍ത്തിയിട്ട ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു. വീടിന്റെ മുന്‍ഭാഗംതകരുകയും ജനലുകള്‍ കത്തിനശിക്കുകയും ചെയ്തു. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എയുപി സ്‌കൂളിലെ അധ്യാപകന്‍ തടിയന്‍കൊവ്വലിലെ പി. ദേവസിയുടെ വീട്ടിനുമുന്നില്‍ ഇന്ന് പുലര്‍ച്ചെ 1.15 ഓടെയാണ് സ്‌ഫോടനമുണ്ടായത്.
ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. പൈപ്പ് വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. വീടിന്റെ മുന്നിലെ ഹാളിന്റെ ജനല്‍ കത്തിനശിക്കുകയും ചുവര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. ഉടന്‍ ചന്തേര പോലീസിനെ വിവരം അറിയിച്ചു. സര്‍ക്കിള്‍ ഇസ്‌പെക്ടര്‍ കെ.പി. സുരേഷ്ബാബു, എസ്‌ഐ മെല്‍ബിന്‍ ജോസ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ദരും സംഭവസ്ഥലത്തെത്തി തെളിവെടുക്കും. ബൈക്ക് കത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായതെന്ന് സംശയിക്കുന്നു.

COMMENTS