കാസര്‍കോട്: നാലുദിവസം മുമ്പ് കാണാതായ തെയ്യം കലാകാരനെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി....
കാസര്‍കോട്: നാലുദിവസം മുമ്പ് കാണാതായ തെയ്യം കലാകാരനെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മധൂര്‍ ചേനക്കോട്ടെ പരേതരായ കൊറഗ-ഗുബ്ബി ദമ്പതികളുടെ മകന്‍ ശിവപ്പ (42) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നിറങ്ങിയ ശിവപ്പ പിന്നീട് തിരിച്ചെത്താത്തതിനാല്‍ ബന്ധുക്കള്‍ അന്വേഷിച്ചുവരികയായിരുന്നു. കാണാതായത് സംബന്ധിച്ച് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകിട്ടാണ് തൂങ്ങിമരിച്ചനിലയില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പരേതയായ ലീലയാണ് ഭാര്യ. ചനിയ, കല്യാണി, ആനന്ദ, ജലജ, പരേതരായ ശങ്കര, ജാനകി എന്നിവര്‍ സഹോദരങ്ങളാണ്.

COMMENTS