ഉദുമ: യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. പനയാല്‍ പള്ളാരം പൂടംകല്ലടുക്കത്തെ നാരായണന്റെയും കാര്‍ത്യായനിയുടെയും മകള്‍ വ...
ഉദുമ: യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. പനയാല്‍ പള്ളാരം പൂടംകല്ലടുക്കത്തെ നാരായണന്റെയും കാര്‍ത്യായനിയുടെയും മകള്‍ വിനിത (30)യാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. അമ്മ വീടിനു പുറത്തിരിക്കെ യുവതി മുറിക്കുള്ളില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. മുറിക്കുള്ളില്‍ നിന്നും തീയും പുകയും കണ്ട തൊട്ടടുത്ത വീട്ടിലെ ബന്ധുക്കള്‍ എത്തി കതക് തുറക്കാന്‍ ശ്രമിക്കുന്ന തിനിടയില്‍ സമീപത്തെ കടയിലുണ്ടായിരുന്നവരും രക്ഷാപ്രവര്‍ത്തനത്തിനെത്തി. കതക് തകര്‍ത്ത് യുവതിയെ പുറത്തെടുത്തു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നര വര്‍ഷം മുന്‍പാണ് വിവാഹം നടന്നത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്സൂ ക്ഷിച്ചിരിക്കുന്ന മൃതദേഹം തഹസില്‍ ദാരുടെ നേതൃത്വത്തില്‍ മൃതദേഹ പരിശോധന നടത്തി . ഭര്‍ത്താവ്: സുരേഷ് , സഹോദരങ്ങള്‍: വിനോദ് (ഗള്‍ഫ്) പരേതനായ വിജയന്‍ സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍.

COMMENTS