കാഞ്ഞങ്ങാട്:കേരളത്തിലെ ഒരുവിഭാഗം ജനങ്ങൾ ദൃഢമായി വിശ്വസിച്ചിരുന്ന കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് വിള്ളലുണ്ടാക്കാൻ പി.പരമേശ്വരന് സാധിച്ചതായി ആർ.എസ്...
കാഞ്ഞങ്ങാട്:കേരളത്തിലെ ഒരുവിഭാഗം ജനങ്ങൾ ദൃഢമായി വിശ്വസിച്ചിരുന്ന കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് വിള്ളലുണ്ടാക്കാൻ പി.പരമേശ്വരന് സാധിച്ചതായി ആർ.എസ്.എസ്. പ്രാന്തീയ വിദ്യാർഥി പ്രമുഖ് വത്സൻ തില്ലങ്കേരി പറഞ്ഞു. ആർ.എസ്.എസിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് നടന്ന പി.പരമേശ്വരൻ അനുസ്മരണത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനസംഘമെന്ന പ്രസ്ഥാനം കേരളത്തിൽ അറിയപ്പെട്ടതുതന്നെ പി.പരമേശ്വരന്റെ പ്രവർത്തനശൈലിയിലൂടെയാണ്. പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാൻ കേരളത്തിൽ അദ്ദേഹം നടത്തിയത് ഭഗീരഥപ്രയത്നമാണ് -വത്സൻ തില്ലങ്കേരി പറഞ്ഞു. ആർ.എസ്.എസ്. കാഞ്ഞങ്ങാട് ജില്ലാ സഹ സംഘചാലക് കെ.ദാമോദരൻ അധ്യക്ഷതവഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ഗോവിന്ദൻ കൊട്ടോടി, ടി.വി.ഭാസ്കരൻ, കെ.വി.ഗോവിന്ദൻ, ആർ.എസ്.എസ്. ജില്ലാ കാര്യവാഹ് ശ്രീജിത്ത് മീങ്ങോത്ത് തുടങ്ങിയവർ സംസാരിച്ചു.

COMMENTS