Classic curvese

Breaking
Loading...

വിവാഹം കഴിഞ്ഞയുടന്‍ ഭാര്യയെ നാട്ടിലാക്കി ഗള്‍ഫില്‍ പോയവരെ തിരികെ എത്തിക്കുമെന്ന് വനിതാ കമ്മീഷൻ, മൂന്ന് വര്‍ഷമായി മടങ്ങാത്ത യുവാവിനെ തിരികെ എത്തിക്കാൻ നടപടി തുടങ്ങി

കണ്ണൂര്‍: അപകടങ്ങള്‍ പതിയിരിക്കുന്ന ചുറ്റുപാടിനെകുറിച്ചുള്ള ബോധം വിദ്യാര്‍ത്ഥികളിലുണ്ടാക്കുന്നതിനായി സ്‌കൂള്‍ തലം മുതല്‍ വിദ്യാര്‍ഥികള്‍ക്ക്...

കണ്ണൂര്‍: അപകടങ്ങള്‍ പതിയിരിക്കുന്ന ചുറ്റുപാടിനെകുറിച്ചുള്ള ബോധം വിദ്യാര്‍ത്ഥികളിലുണ്ടാക്കുന്നതിനായി സ്‌കൂള്‍ തലം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണവും ലൈംഗിക വിദ്യാഭ്യാസവും നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അംഗം ഇ.എം. രാധ പറഞ്ഞു. കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന വനിത കമ്മീഷന്‍ മെഗാ അദാലത്തിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കുട്ടികള്‍ക്കെതിരെയുള്ള നിരവധി അതിക്രമങ്ങളാണ് ബോധവല്‍ക്കരണങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളത്. പോക്‌സോ കേസുകള്‍ കൂടിവരികയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.


സ്വത്ത് തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളും ജില്ലയില്‍ കൂടിവരികയാണ്. എല്ലാവര്‍ക്കും സ്വത്ത് മാത്രമാണ് വേണ്ടത്.

ഇതില്‍ ആണ്‍പെണ്‍ വ്യത്യാസമില്ല. എന്നാല്‍ രക്ഷിതാക്കളെ സംരക്ഷിക്കാന്‍ ഇവരാരും തയ്യാറാകുന്നില്ലെന്നും കമ്മിഷന്‍ അറിയിച്ചു. 20 മാസം കിടപ്പിലായ അമ്മയെ ശുശ്രൂഷിക്കുകയോ മരണാനന്തര ചടങ്ങുകളില്‍ പോലും പങ്കെടുക്കുകയോ ചെയ്യാത്ത മകള്‍ സ്വത്ത് ആവശ്യപ്പെട്ടെത്തിയ പരാതിയും മകന് എഴുതിക്കൊടുത്ത സ്വത്തിന് അവകാശവുമായെത്തിയ മൂന്ന് പെണ്‍മക്കളുടെ പരാതിയും അദാലത്തില്‍ പരിഗണിച്ചതായി വനിതാ കമ്മിഷന്‍ അറിയിച്ചു.

വിവാഹസമയത്തുള്ള സ്വര്‍ണവും മറ്റ് സര്‍ട്ടിഫിക്കറ്റുകളും തിരിച്ചു കിട്ടിയില്ലെന്ന പരാതി ഇപ്പോള്‍ കൂടിവരികയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ പലപ്പോഴും നശിപ്പിക്കപ്പെടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ സ്വന്തം കൈയില്‍ സൂക്ഷിക്കുന്നതാണ് നല്ലതെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. വിവാഹം കഴിഞ്ഞ് 14 ദിവസത്തിനു ശേഷം ബഹ്‌റൈനിലേക്ക് പോയി തിരികെയെത്താതിരുന്ന തലശ്ശേരിക്കാരനായ യുവാവിനെ എംബസി മുഖാന്തിരം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മിഷന്‍ വ്യക്തമാക്കി. ബില്‍ഡറായ ഇദ്ദേഹത്തെക്കുറിച്ച്‌ കഴിഞ്ഞ മൂന്നുവര്‍ഷമായി വ്യക്തമായ വിവരമൊന്നുമില്ലെന്നാണ് പെണ്‍കുട്ടിയുടെ പരാതിയെന്നും കമ്മിഷന്‍ വ്യക്തമാക്കി.

23 വര്‍ഷമായി പാചകക്കാരിയായി ജോലി ചെയ്തിരുന്ന സ്‌കൂളില്‍ നിന്ന് കാരണം കൂടാതെ പിരിച്ചുവിട്ടെന്ന പരാതിയില്‍ പി.ടി.എ, ഉച്ചഭക്ഷണ കമ്മിറ്റി എന്നിവരോട് കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായും വനിത കമ്മീഷന്‍ അംഗം അറിയിച്ചു. മട്ടന്നൂര്‍ നഗരസഭയുടെ ജാഗ്രത സമിതിയില്‍ നിന്ന് നിര്‍ദേശിച്ച കേസും വനിതാ കമ്മീഷന്‍ പരിഗണിച്ചു.

അഭിഭാഷകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

കേസുകള്‍

പരിഗണിച്ചത് 52

തീര്‍പ്പാക്കിയത് 8
റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് 15

മാറ്റിവച്ചത് 29

COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: വിവാഹം കഴിഞ്ഞയുടന്‍ ഭാര്യയെ നാട്ടിലാക്കി ഗള്‍ഫില്‍ പോയവരെ തിരികെ എത്തിക്കുമെന്ന് വനിതാ കമ്മീഷൻ, മൂന്ന് വര്‍ഷമായി മടങ്ങാത്ത യുവാവിനെ തിരികെ എത്തിക്കാൻ നടപടി തുടങ്ങി
വിവാഹം കഴിഞ്ഞയുടന്‍ ഭാര്യയെ നാട്ടിലാക്കി ഗള്‍ഫില്‍ പോയവരെ തിരികെ എത്തിക്കുമെന്ന് വനിതാ കമ്മീഷൻ, മൂന്ന് വര്‍ഷമായി മടങ്ങാത്ത യുവാവിനെ തിരികെ എത്തിക്കാൻ നടപടി തുടങ്ങി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEighCHCO5jnpjg81tt-Y3JZpKCabJ8w5LOljFXv-EcvSP18c1JuMsa1_3UePAhvW0tozmr72NGy49pHdI0_pPh18aZtvN-mNgt5_oycuCx1SW1rzah2ni7pnwV6quLj-AMWHzrWhnMF4F4/s1600/20200219_213230.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEighCHCO5jnpjg81tt-Y3JZpKCabJ8w5LOljFXv-EcvSP18c1JuMsa1_3UePAhvW0tozmr72NGy49pHdI0_pPh18aZtvN-mNgt5_oycuCx1SW1rzah2ni7pnwV6quLj-AMWHzrWhnMF4F4/s72-c/20200219_213230.jpg
Kanhangadvision
https://www.kanhangadvision.com/2020/02/women-commission.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2020/02/women-commission.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy