ഉപ്പള: ബൈക്കില്‍ മദ്യം കടത്തുന്നതിനിടയില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിടയില്‍ ബൈക്ക് അപകടത്തില്‍ പെട്...
ഉപ്പള: ബൈക്കില്‍ മദ്യം കടത്തുന്നതിനിടയില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിടയില്‍
ബൈക്ക് അപകടത്തില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കാസര്‍ഗോഡ് ചൗക്കിയിലെ നവീന്‍ ആണ് മരണപ്പെട്ടത്. പെര്‍മുദയില്‍ ബൈക്കില്‍ മദ്യം കടത്തുകയായിരുന്ന യുവാവ് എക്സൈസിനെ വെട്ടിച്ച് കടക്കുന്നതിനിടെ ചേവാറില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.
ഉപ്പള സോങ്കാലിലെ മദ്യവില്‍പ്പന കേന്ദ്രത്തിലേക്ക് ബൈക്കില്‍ മദ്യം കടത്തുന്നതിനിടെ കാസര്‍കോട് എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് കൈ കാണിച്ചെങ്കിലും ബൈക്ക് നിര്‍ത്താതെ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ ബോക്സില്‍ നിന്നും ബാഗില്‍ നിന്ന് നിരവധി മദ്യ കുപ്പികള്‍ കണ്ടെടുത്തിരുന്നു.

COMMENTS