ന്യൂഡല്‍ഹി: ആം ആദ്മി, ബിജെപി പാര്‍ട്ടികള്‍ക്ക് നേരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവി ആനന്ദ് ശര്‍മ... ആം ആദ്മി പാര്‍ട്ടിയുടെയും ബിജെപ...
ന്യൂഡല്‍ഹി: ആം ആദ്മി, ബിജെപി പാര്‍ട്ടികള്‍ക്ക് നേരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവി ആനന്ദ് ശര്‍മ...
ആം ആദ്മി പാര്‍ട്ടിയുടെയും ബിജെപിയുടെയും ചിന്താഗതി ഒരേപോലെയാണെന്നും ഇരു പാര്‍ട്ടികളും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്‍റെ നയത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ.
ഈ നടപടി കെജ്‌രിവാളിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും മുഖം തുറന്നുകാട്ടുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. CAA, NPR എന്തുമാകട്ടെ, ആം ആദ്മി പാര്‍ട്ടിക്ക് ബിജെപിയുടെ അതേ ചിന്താഗതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016ല്‍ JNUവില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കനയ്യ കുമാറിനെയും മറ്റ് 9 പേരെയും രാജ്യദ്രോഹക്കേസില്‍ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ സിറ്റി പോലീസിന് വെള്ളിയാഴ്ച അനുമതി നല്‍കിയിരുന്നു.

COMMENTS