ന്യൂഡല്‍ഹി: കേരളത്തിലെ രണ്ട് ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. . രാത്രി രണ്ടുമണിയോടെയാണ് ...
ന്യൂഡല്‍ഹി: കേരളത്തിലെ രണ്ട് ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. . രാത്രി രണ്ടുമണിയോടെയാണ് ഏഷ്യാനെറ്റിന് സംപ്രേഷണം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍, മീഡിയവണിന് ഏര്‍പ്പെടുത്തിയ വിലക്ക് രാവിലെയാണ് നീക്കിയത് . ഫെബ്രുവരി 25ന് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടാണ് നടപടിക്കാധാരമായി പറയുന്നത്. ചാനലിലും സമൂഹമാധ്യമവേദികളിലും പൂര്‍ണമായും സംപ്രേഷണം തടഞ്ഞിരിക്കുകയായിരുന്നു . വംശീയാതിക്രമവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്തതില്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് നടപടിയെടുത്തത്.
കേന്ദ്ര സർക്കാരിന്റെ മാധ്യമവിലക്കിൽ പ്രതിഷേധിച്ച്
ജില്ലയിൽ അർദ്ധ രാത്രിയിലും പ്രതിഷേധം അണപൊട്ടി, എസ്ഡിപിഐ, മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി തുടങ്ങിയവർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അർദ്ധ രാത്രിയിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തി,
കേന്ദ്ര സർക്കാരിന്റെ മാധ്യമവിലക്കിൽ പ്രതിഷേധിച്ച്
ജില്ലയിൽ അർദ്ധ രാത്രിയിലും പ്രതിഷേധം അണപൊട്ടി, എസ്ഡിപിഐ, മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി തുടങ്ങിയവർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അർദ്ധ രാത്രിയിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തി,
ഡല്‍ഹി വംശീയാതിക്രമം പക്ഷപാതപരമായി റിപ്പോര്‍ട്ടുചെയ്‌തെന്നാരോപിച്ചാണ് സംപ്രേഷണത്തിന് ഇരു ചാനലുകള്‍ക്കും 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് 7.30 മുതല്‍ ഞായറാഴ്ച രാത്രി 7.30 വരെയാണ് വിലക്ക്.
28ന് മന്ത്രാലയം ഇരുചാനലുകളോടും കേന്ദ്രം വിശദീകരണം ചോദിച്ചിരുന്നു.
ഇതിനു നല്‍കിയ വിശദീകരണം തൃപ്തികരമല്ല എന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. വംശീയാതിക്രമം റിപ്പോര്‍ട്ടുചെയ്ത മീഡിയ വണ്‍, ഡല്‍ഹി പൊലിസിനെയും ആര്‍.എസ്.എസിനെയും വിമര്‍ശിച്ചതായി നോട്ടിസില്‍ കുറ്റപ്പെടുത്തുന്നു

COMMENTS