ബദിയഡുക്ക: കല്യാണ നിശ്ചയ തലേന്ന് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി ബലാല്‍സംഗം ചെയ്‌തുവെന്ന പരാതിയില്‍ കാഞ്ഞങ്ങാട് സ്വദേശിക്കെതിരെ ബദിയഡുക്...
ബദിയഡുക്ക: കല്യാണ നിശ്ചയ തലേന്ന് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി ബലാല്‍സംഗം ചെയ്‌തുവെന്ന പരാതിയില്‍ കാഞ്ഞങ്ങാട് സ്വദേശിക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 26 കാരിയുടെ പരാതി പ്രകാരമാണ് കേസ്.
യുവതിയും ജ്യേഷ്‌ഠത്തിയും അവരുടെ മകളുമാണ് ക്വാര്‍ട്ടേഴ്‌സില്‍ താമസം. ഇവിടേയ്‌ക്ക് ഇടനിലക്കാരന്‍ വഴി കാഞ്ഞങ്ങാട് സ്വദേശിയാണെന്നും സിദ്ദീഖ് ഉസ്‌താദ് ആണെന്നും പറഞ്ഞ് എത്തിയ ആളാണ് പീഡിപ്പിച്ചതെന്നു പരാതിയില്‍ പറയുന്നു. നേരത്തെ തീരുമാനിച്ചതു പ്രകാരം ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ മാസം 25ന് നടക്കേണ്ടതായിരുന്നു. എന്നാല്‍ തലേനാള്‍ വൈകുന്നേരം ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ യുവാവ്, നാലു മണിക്കൂറോളം നേരം യുവതിയുമായി മുറിയില്‍ കഴിഞ്ഞതായും വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

COMMENTS