കാസർകോട്: പൗരത്വനിയമ ഭേദഗതിക്കെതിരെ ഞായറാഴ്ച രണ്ടിന് കന്നട ജില്ലാ പൗരത്വസമിതി മംഗളൂരു ജിപ്പിനമുഗർ മഹാത്മാഗാന്ധി നഗറിൽ പ്രതിഷേധം നടത്തുമെ...
കാസർകോട്: പൗരത്വനിയമ ഭേദഗതിക്കെതിരെ ഞായറാഴ്ച രണ്ടിന് കന്നട ജില്ലാ പൗരത്വസമിതി മംഗളൂരു ജിപ്പിനമുഗർ മഹാത്മാഗാന്ധി നഗറിൽ പ്രതിഷേധം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. കൊണ്ഗ്രസ്സ്,സി പി ഐ, മുസ്ലിം ലീഗ്, എസ്ഡിപിഐ ,എസ് എസ് എഫ്,എസ് കെ എസ് എസ് എഫ് ജെ ഡിഎസ് തുടങ്ങിയ സംഘടനകൾ പങ്കെടുക്കും
മുൻ പ്രധാനമന്ത്രി ദേവഗൗഡ, മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബുബക്കർ മുസ്‌ല്യാർ, യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, കോൺഗ്രസ് നേതാവ് ഡി.എച്ച്.ശിവകുമാർ എസ്ഡിപിഐ യുടെ സീതാറാം കൊഹിവാൾ, തുടങ്ങിയവർ പങ്കെടുക്കും. ജെ.എൻ.യു.വിലെ വിദ്യാർഥിനേതാവായിരുന്ന കനയ്യകുമാർ മുഖ്യാതിഥിയാകും.

ഡിസംബർ 19-ന് നടന്ന പ്രതിഷേധപ്രകടനത്തിനുനേരേ പോലീസ് നടത്തിയ വെടിവെപ്പിൽ രണ്ടുപേർ മരിക്കുകയും വൻതോതിൽ അക്രമം അരങ്ങേറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മുൻകരുതലെടുത്തിട്ടുണ്ട്.
സ്വാഗതസംഘം ജനറൽ സെക്രട്ടറി യു.കെ.മുഹമ്മദ് മുസ്തഫ, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സി.എൽ.ഹമീദ്, എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി മുശ്താഖ് ദാരിമി, സംഘാടകസമതി കൺവീനർ അബ്ദുൾ റഹ്‌മാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

COMMENTS