കാസര്‍കോട് ചെര്‍ക്കളയില്‍ ഹോട്ടലുകളില്‍ നിന്നുളള മലിനജലം വീടുകളിലേക്ക് ഒഴുക്കിവിടുന്നതായി നാട്ടുകാര്‍. ചെര്‍ക്കള ടൗണില്‍ അനധികൃതമായി പ്രവര...
കാസര്‍കോട് ചെര്‍ക്കളയില്‍ ഹോട്ടലുകളില്‍ നിന്നുളള മലിനജലം വീടുകളിലേക്ക് ഒഴുക്കിവിടുന്നതായി നാട്ടുകാര്‍. ചെര്‍ക്കള ടൗണില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളാണ് ഇത്തരത്തില്‍ മലിനജലം ഒഴുക്കിവിടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മനോരമയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.
ഏകദേശം അറുപതോളം കുടുംബങ്ങള്‍ താമസിക്കുന്ന ചെര്‍ക്കള ടൗണിന്റെ ഒരു ഭാഗത്തെ കാഴ്ചയാണിത്. ഭക്ഷണാവിശ്ഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളുമുള്‍പ്പെടെയുളള ഹോട്ടല്‍ മാലിന്യങ്ങളാണ് ഇങ്ങനെ ഉപേക്ഷിച്ചനിലയിലുളളത്. ഭക്ഷണാവിശ്ഷ്ടങ്ങള്‍ മാത്രമല്ല ഹോട്ടലുകളില്‍ നിന്നുളള വൃത്തിഹീനമായ മലിനജലം പതിവായി ഒഴുകിവരുന്നതും ഇൗ വീടുകള്‍ക്ക് സമീപത്തായുളള തോട്ടിലേക്കാണ്. ദുര്‍ഗന്ധം നിറഞ്ഞ് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉളളതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വൈകുന്നേരം ആകുമ്പോഴേയ്ക്കും കൊതുകുശല്യം കൂടുന്നതോടെ കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. മലിനജലം ഒഴുക്കിവിടുന്നത് പതിവായതോടെ വീടുകളിലെ കിണറുകളിലുളള വെളളമടക്കം ഉപയോഗിക്കാന്‍ കൊളളില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധികളടക്കം പടരുന്ന സാഹചര്യവും പ്രദേശത്തുണ്ട്.

COMMENTS