അബൂദബി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ യുഎഇയില്‍ സ്‌കൂളുകളും കോളജുകളും അടയ്ക്കുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപ...
അബൂദബി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ യുഎഇയില്‍ സ്‌കൂളുകളും കോളജുകളും അടയ്ക്കുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഞായറാഴ്ച മുതല്‍ നാലാഴ്ചത്തേയ്ക്കാണ് സ്‌കൂളുകള്‍ അടയ്ക്കുന്നത്.
സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഇക്കുറി വസന്തകാല അവധി നേരത്തെ ആക്കുകയാണെന്ന് യുഎഇ വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ നീക്കം.

COMMENTS