ഡൽഹിയിൽ സംഘപരിവാർ പ്രവർത്തകർ തനിക്കും സഹപ്രവർത്തകർക്കും നേരെ നടത്തിയ അതിക്രമം തുറന്നുപറഞ്ഞും ബിജെപി വിടുകയാണെന്ന് പ്രഖ്യാപിച്ചും ന്യൂനപക്ഷ ...
ഡൽഹിയിൽ സംഘപരിവാർ പ്രവർത്തകർ തനിക്കും സഹപ്രവർത്തകർക്കും നേരെ നടത്തിയ അതിക്രമം തുറന്നുപറഞ്ഞും ബിജെപി വിടുകയാണെന്ന് പ്രഖ്യാപിച്ചും ന്യൂനപക്ഷ മോർച്ച നേതാക്കൾ
ഉസ്മാൻപൂർ സ്വദേശിയും ബ്രഹ്മപുരി മണ്ഡലത്തിലെ ബിജെപി ന്യൂനപക്ഷ സെൽ തലവനുമായ മുഹമ്മദ് ആതിഖാണ് സ്വന്തം പാർട്ടിക്കാരുടെ അതിക്രമത്തിലും നേതാക്കളുടെ അവഗണനയിലും മനംനൊന്ത് രാജിക്കൊരുങ്ങുന്നത്. ഡല്‍ഹി കലാപത്തിനിടെ ഫെബ്രുവരി 25ന് മുഹമ്മദ് ആതിഖിന്റെ കർവാൾ നഗറിലെ വസ്ത്ര ഫാക്ടറി അക്രമികൾ അഗ്നിക്കിരയാക്കിയിരുന്നു.
‘ഞാന്‍ ഇതുവരെ ബിജെപി വിട്ടിട്ടില്ല, പക്ഷേ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ പാര്‍ട്ടി വിടും‘- മുഹമ്മദ് ആതിഖ് പറയുന്നു. എന്റെ അയല്‍ക്കാരാണ് ഫാക്ടറിയില്‍ തീപിടിച്ച കാര്യം എന്നെ അറിയിച്ചത്. സമീപത്തുള്ള എന്റെ ഇളയ സഹോദരന്റെ ഫാക്ടറിക്കും കലാപകാരികൾ തീയിട്ടു. ഇത്രയൊക്കെ സംഭവിച്ചിട്ടും ബിജെപി നേതാക്കള്‍ക്ക് കുറഞ്ഞത് എന്നെ ഒന്നു വിളിക്കുകയെങ്കിലും ചെയ്യാമായിരുന്നു. എന്തെങ്കിലും രീതിയിലുള്ള സഹായ വാഗ്ദാനങ്ങളെങ്കിലും അവര്‍ നടത്തുമെന്നും എന്നെ ആശ്വസിപ്പിമെന്നും ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല”- ആതിഖ് പറയുന്നു.
17 വര്‍ഷമായി താന്‍ ബിജെപിയിൽ പ്രവർത്തിച്ചുവരികയാണെന്നും ആതിഖ് വ്യക്തമാക്കി. ഡല്‍ഹിയിലെ ബിജെപി നേതാവ് മനോജ് തിവാരിയെപ്പോലെ തന്നെ താനും ബീഹാറില്‍ ജനിച്ചുവളര്‍ച്ച ആളാണ്. അദ്ദേഹത്തിന് തന്നെ അറിയാം. പക്ഷെ തനിക്ക് ഒരു മുസ്‌ലിം പേര് ഉണ്ടെന്നതിനാല്‍ താന്‍ അദ്ദേഹത്തിന് അന്യനായെന്നും തിരിച്ചറിവോടെ മുഹമ്മദ് ആതിഖ് പറഞ്ഞു. 14 വര്‍ഷം മുമ്പാണ് താന്‍ ബിസിനസ് ആരംഭിച്ചതെന്നും വാടകയ്ക്ക് ലഭിച്ച സ്ഥലത്താണ് ഫാക്ടറി തുടങ്ങിയതെന്നും ആതിഖ് വ്യക്തമാക്കി.
”ഡല്‍ഹിയില്‍ കലാപം ആരംഭിച്ചപ്പോള്‍ എല്ലാം പാക്ക് ചെയ്ത് അവിടെ നിന്ന് പോകാനാണ് ഞാന്‍ ജീവനക്കാരോട് പറഞ്ഞത്. ഞാന്‍ വീട്ടിലിരിക്കുമ്പോള്‍ അയല്‍വാസികളാണ് ഫാക്ടറിക്ക് തീയിട്ടിട്ടുണ്ടെന്ന കാര്യം എന്നെ വിളിച്ച് അറിയിച്ചത്. നിസ്സഹായ അവസ്ഥയായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ബിജെപി പ്രവര്‍ത്തകനാകാനുള്ള തന്റെ തീരുമാനത്തെ തന്റെ സമുദായത്തിലെ അംഗങ്ങള്‍ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ടെന്നും ആതിഖ് പറഞ്ഞു.
”ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ്കാ സാത്ത്, സബ്ക വികാസ് എന്ന മുദ്രാവാക്യത്തില്‍ വിശ്വസിച്ചു. ബിജെപിയെ വിമര്‍ശിക്കുന്നവരുമായി തര്‍ക്കിച്ചു. എന്നാല്‍ ഒടുവില്‍ പാര്‍ട്ടി എന്നോട് എന്താണ് ചെയ്തതെന്ന് ഇപ്പോള്‍ അവര്‍ എന്നോട് ചോദിക്കുമ്പോള്‍ അതിന് എനിക്ക് ഉത്തരമില്ല”- മുഹമ്മദ് ആതിഖ് പറഞ്ഞു.
47 പേരുടെ കൊലപാതകത്തിനു കാരണമായ ഡൽഹി മുസ്‌ലിം വിരുദ്ധ കലാപത്തിനിടെ ഒരു ബിജെപി ന്യൂനപക്ഷ മോർച്ച നേതാവിനെ സംഘപരിവാർ കലാപകാരികൾ കാറടക്കം തീവച്ചു കൊന്നിരുന്നു. യുപിയിലെ ഹാപൂർ സ്വദേശിയായ മുഹ്സിൻ അലി (23)നെയാണ് ഹിന്ദുത്വ തീവ്രവാദികൾ തീവച്ചു കൊന്നത്. ഇതു കൂടാതെ
ബിജെപി ന്യൂനപക്ഷ സെല്‍ ഡൽഹി വൈസ് പ്രസിഡന്റ് അഖ്തർ റാസ യും ബിജെപി വിടുമെന്ന് സൂചന നൽകി,
അക്തർ റാസയുടെ കാറിന് കലാപകാരികൾ തീവച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കളെ തീവച്ചുകൊല്ലുകയും ചെയ്തിരുന്നു.
അഖ്തർ റാസയുടെ വീടും സംഘപരിവാർ പ്രവർത്തകർ അഗ്നിക്കിരയാക്കിയിരുന്നുപോലീസിനെ വിളിച്ചിട്ടും സഹായം ലഭിച്ചില്ലെന്നും അഖ്തർ റാസ പറഞ്ഞു
ഫെബ്രുവരി 25നായിരുന്നു ഈ സംഭവങ്ങളും. മതത്തിന്റെ പേരിൽ ആക്രമണം നടത്തുന്ന സംഘപരിവാർ കലാപകാരികൾക്കു മുന്നിൽ മുസ്‌ലിമായ സ്വന്തം പാർട്ടി നേതാക്കള്‍ക്കു പോലും രക്ഷയില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങള്‍.
. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ നിവാസിയായ മുഹസിന്‍ അലിയെ കത്തിച്ചു കൊന്നതായാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചത്.നോയിഡ സെക്ടര്‍ 5 ലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഫെബ്രുവരി 25 ന് ഡല്‍ഹിയിലെ സോണിയ വിഹാര്‍ ഗ്രീന്‍ ഗാര്‍ഡനിലേക്ക് പോവുന്നതിനിടെയാണ് ഇയാള്‍ അക്രമത്തിന് ഇരയാകുന്നത്.
സോണിയ വിഹാര്‍ പ്രദേശത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ ഇയാളുടെ കാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മുഹസിനെ എവിടെയും കണ്ടെത്താനായില്ല. പ്രദേശത്തെ എല്ലാ ആശുപത്രികളിലും മോര്‍ച്ചറികളിലും മുഹസിന് വേണ്ടി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
ഫെബ്രുവരി 26 ന് ജി.ടി.ബി ഹോസ്പിറ്റലിന്റെ മോര്‍ച്ചറിയിലേക്ക് പോലീസ് കുടുബത്തോട് വരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടെ മുഹസിന്റെ പിതാവ് ഒരു മൃതദേഹം സമാനമായ ശരീര സവിശേഷതകള്‍ കാരണം മകന്റെതാണെന്ന് തിരിച്ചറിഞ്ഞു.എന്നാല്‍ ശരീര സവിശേഷതകള്‍ മാത്രം നോക്കി പൂര്‍ണമായും മുഹസിന്റെ മൃതദേഹമാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഡി.എന്‍.എ പരിശോധനക്ക് ശേഷം മാത്രമേ മുഹസിന്റെ മൃതദേഹമാണെന്ന് പൂര്‍ണമായും പറയാന്‍ സാധിക്കുകയുള്ളൂയെന്ന് പൊലീസ് പറയുന്നു. ഹാപൂര്‍ ജില്ലയിലെ ബി.ജെ.പി ന്യൂനപക്ഷ സെല്ലിന്റെ പ്രവര്‍ത്തകനാണ് മുഹസിന്‍. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകനായിട്ടും ഇതുവരെ യു.പിയിലെയോ ഡല്‍ഹിയിലെയോ ബി.ജെ.പി നേതാക്കള്‍ യാതൊരു വിധേനയും ബന്ധപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബി.ജെ.പിയില്‍ മുസ്‌ലിം പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരുന്ന അവഗണനയുടെ തെളിവാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.

COMMENTS