തെഹ്റാന്‍: ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി ഇറാന്‍ പരമോന്നത നേതാവ് ആയുത്തുല്ല അലി ഖാംനഈ. മുസ്‌ലിംകള്‍ക്കെതിരായ കൂട്ടക്കൊല അവസാനിപ്പിക്കണമെന...
തെഹ്റാന്‍: ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി ഇറാന്‍ പരമോന്നത നേതാവ് ആയുത്തുല്ല അലി ഖാംനഈ. മുസ്‌ലിംകള്‍ക്കെതിരായ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായ കൂട്ടക്കൊലയില്‍ ലോകമെമ്ബാടുമുള്ള മുസ്‌ലിംകളുടെ ഹൃദയം ദുഃഖിക്കുകയാണ്. ഇസ്‌ലാമിക ലോകത്ത് ഇന്ത്യ ഒറ്റപ്പെടാതിരിക്കാന്‍ മുസ്‌ലിം കൂട്ടക്കൊല അവസാനിപ്പിക്കുകയും, തീവ്ര ഹിന്ദുക്കളെയും അവരുടെ സംഘടനകളെയും ഇന്ത്യന്‍ സര്‍ക്കാര്‍ നേരിടുകയും ചെയ്യണം -എന്നായിരുന്നു ഖംനഈയുടെ ട്വീറ്റ്. ഇന്ത്യന്‍ മുസ്‌ലിംകള്‍ അപകടത്തിലാണ് എന്ന അര്‍ത്ഥത്തിലെ ഹാഷ്് ടാഗും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.
ഡല്‍ഹി കലാപത്തെക്കുറിച്ച് 'ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരായ സംഘടിത ആക്രമണം' എന്നാണ് ദിവസങ്ങള്‍ക്ക് മുമ്ബ് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് പ്രസ്താവനയില്‍ വിശേഷിപ്പിച്ചത്.
ഇതേതുടര്‍ന്ന് ഇറാന്‍ സ്ഥാനപതിയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. ഇറാന്‍ വിദേശകാര്യ മന്ത്രി നടത്തിയ അനാവശ്യ അഭിപ്രായ പ്രകടനങ്ങള്‍ അസ്വീകാര്യമാണെന്നും ഇറാന്പോലൊരു രാജ്യത്തുനിന്ന് ഇത്തരം അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നും മന്ത്രാലയം ഇറാന്‍ സ്ഥാനപതിയെ അറിയിച്ചിരുന്നു.

COMMENTS