കാഞ്ഞങ്ങാട്: മലയോര വികസന സമിതി നേതാവും മലയോര ഹൈവേയുടെ ഉപജ്ഞാതാവുമായ ജോസഫ് കനകമൊട്ട (92) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ മാലക്കല്ലിലെ സ്വവസതിയി...
കാഞ്ഞങ്ങാട്: മലയോര വികസന സമിതി നേതാവും മലയോര ഹൈവേയുടെ ഉപജ്ഞാതാവുമായ ജോസഫ് കനകമൊട്ട (92) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ മാലക്കല്ലിലെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും.
കാസര്‍കോട് ജില്ലയിലെ നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കടുക്കരവരെ 900 കിലോമീറ്റര്‍ നീളുന്ന മലയോരഹൈവേ എന്ന ആശയം 1960-ലാണ് ജോസഫ് കനകമൊട്ട സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും മുന്നില്‍ അവതരിപ്പിച്ചത്. പിന്നീട് വര്‍ഷങ്ങള്‍നീണ്ട പോരാട്ടത്തിനൊടുവില്‍ 1997-ല്‍ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു.
2005-ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇരിക്കൂര്‍ മണ്ഡലത്തിലെ പയ്യാവൂരില്‍ പ്രവൃത്തി ഉദ്ഘാടനംചെയ്തു. എന്നാല്‍ പൂര്‍ണതോതിലുള്ള നിര്‍മാണം പിന്നെയും നീളുകയായിരുന്നു.

COMMENTS