കരിപ്പൂർ:കരിപ്പൂർ വിമാനത്താവളംവഴി അനധികൃതമായി കടത്താൻശ്രമിച്ച 1250 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പ...
കരിപ്പൂർ:കരിപ്പൂർ വിമാനത്താവളംവഴി അനധികൃതമായി കടത്താൻശ്രമിച്ച 1250 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശികളായ മുഹമ്മദ് സിറാജ് (26), അബൂബക്കർ സിദിഖ് (28), മലപ്പുറം സ്വദേശി കെ.കെ. രാജേഷ് (24) എന്നിവരെ കസ്റ്റംസ് അറസ്റ്റ്ചെയ്തു.
ചെറിയ സ്പീക്കറുകളിലും വീഡിയോഗെയിം മോണിറ്ററുകൾക്കുള്ളിലുമായാണ് സിറാജ് സ്വർണം കടത്താൻ ശ്രമിച്ചത്. 173 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.
ദുബായിൽനിന്നുള്ള എയർ ഇന്ത്യാ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. കണ്ണാടിയുടേയും കളിപ്പാട്ടങ്ങളുടേയും പുറംചട്ടകൾക്കുള്ളിൽ തകിട് രൂപത്തിലാക്കി ഒളിപ്പിച്ചാണ് സിദ്ദിഖ് സ്വർണം കടത്താൻശ്രമിച്ചത്.
ശരീരത്തിൽ ഒളിപ്പിച്ച 1100 ഗ്രാം സ്വർണമാണ് രാജേഷിൽ നിന്നും കണ്ടെടുത്തത്. എയർ അറേബ്യയുടെ വിമാനത്തിൽ ഷാർജയിൽനിന്നാണ് ഇയാൾ കരിപ്പൂരിലെത്തിയത്.
മറ്റൊരു സംഭവത്തിൽ തകിട്‌രൂപത്തിൽ കടത്താൻ ശ്രമിച്ച 500 ഗ്രാം സ്വർണംകൂടി മറ്റ് രണ്ട് യാത്രക്കാരിൽനിന്നും കണ്ടെടുത്തു.
എയർ ഇന്ത്യാ എക്സ്പ്രസിന്റെ അബൂദാബി കരിപ്പൂർ വിമാനത്തിലെത്തിയ കാസർകോട് സ്വദേശികളായ മുഹമ്മദ് ഉസൈൻ (28), അബ്ദുള്ള ആരിഫ് (26) എന്നിവരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.
70 ലക്ഷംരൂപ വിലവരുന്ന സ്വർണക്കടത്താണ് വ്യാഴാഴ്ചമാത്രം കരിപ്പൂരിൽ പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ഡോ. രാജി, ടി.എ കിരൺ, സൂപ്രണ്ടുമാരായ ഗോകുൽദാസ് ,പ്രകാഷ്, ഇൻസ്പെക്ടർമാരായ പ്രമോദ്കുമാർ, സന്ദീപ്, മിനിമോൾ, പ്രണയകുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.

COMMENTS