കാസർകോട്∙ ജില്ലയിലെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുളള അതിക്രമങ്ങളും പീഡനങ്ങളും തടയാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ വിജില...
കാസർകോട്∙ ജില്ലയിലെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുളള അതിക്രമങ്ങളും പീഡനങ്ങളും തടയാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ വിജിലന്റ് ഗ്രൂപ്പുകൾ വരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കൊപ്പം മദ്യം, ലഹരിമരുന്ന് എന്നിവയ്ക്കെതിരെ ജാഗ്രതയും പ്രതിരോധവും വിജിലന്റ് ഗ്രൂപ്പ് പ്രവർത്തനത്തിന്റെ ഭാഗമാണ്.
തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാധ്യക്ഷൻ, എന്നിവർ അധ്യക്ഷരായി രൂപീകരിച്ച സമിതിയിൽ സന്നദ്ധപ്രവർത്തകരോടൊപ്പം പൊലീസ്, എക്‌സൈസ് അഭിഭാഷകർ എന്നിവരും ഉൾപ്പെടുന്നു. കിലയുടെ നേതൃത്വത്തിൽ ഗ്രൂപ്പ് അംഗങ്ങൾക്ക് ജില്ലയിലെ 186 കേന്ദ്രങ്ങളിലായി പരിശീലനം നൽകും. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. കിലാ കോ-ഓർഡിനേറ്റർ പപ്പൻ കുട്ടമത്ത് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഡിഎംസി. ടി.ടി.സുരേന്ദ്രൻ, ഡിപിഎം. ആരതി എന്നിവരാണു പരിശീലനത്തിനു നേതൃത്വം നൽകുന്നത്.

COMMENTS