കാഞ്ഞങ്ങാട്: പനി മൂര്‍ഛിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒടയംചാല്‍ മൂത്താടിയിലെ ഓട്ടോ ഡ്രൈവര്‍ വിജയന്‍ എന്ന വിശ്വനാഥന്റെ മകന്‍ വിനയന്...
കാഞ്ഞങ്ങാട്: പനി മൂര്‍ഛിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒടയംചാല്‍ മൂത്താടിയിലെ ഓട്ടോ ഡ്രൈവര്‍ വിജയന്‍ എന്ന വിശ്വനാഥന്റെ മകന്‍ വിനയന്‍ (27) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് പനി ബാധിച്ച് അബോധാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പിന്നീട് മംഗളൂരുവിലും പ്രവേശിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ സി.സി. ടി.വി. ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നു. അമ്മ: പുഷ്പ. സഹോദരങ്ങള്‍: വിപിന്‍, ബബിത.

COMMENTS