കാഞ്ഞങ്ങാട്: വാഹനാപകടം നടന്ന സ്ഥലത്തെത്തിയ എം.എല്‍.എയുമായി പൊലീസുദ്യോഗസ്ഥന്‍ കൊമ്പുകോര്‍ത്തു. കയര്‍ത്ത് സംസാരിച്ചത് എം.എല്‍.എയോടാണെന്ന് പിന...
കാഞ്ഞങ്ങാട്: വാഹനാപകടം നടന്ന സ്ഥലത്തെത്തിയ എം.എല്‍.എയുമായി പൊലീസുദ്യോഗസ്ഥന്‍ കൊമ്പുകോര്‍ത്തു. കയര്‍ത്ത് സംസാരിച്ചത് എം.എല്‍.എയോടാണെന്ന് പിന്നീട് ബോധ്യപ്പെട്ടതോടെ പൊലീസുദ്യോഗസ്ഥന്‍ ക്ഷമാപണം നടത്തി. കഴിഞ്ഞ ദിവസം രാത്രി പടന്നക്കാട് നെഹ്‌റു കോളേജിന് സമീപത്താണ് സംഭവം.
അമിതവേഗതയിലെത്തിയ കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള കാര്‍ നിയന്ത്രണം വിട്ട് കോളേജിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളിലും ബൈക്കുകളിലും ഇടിച്ചിരുന്നു. ഈ സമയം എസ്.എഫ്.ഐയുടെ പരിപാടി കഴിഞ്ഞ് എം. രാജഗോപാലന്‍ എം.എല്‍.എ അടക്കമുള്ള നേതാക്കള്‍ സ്ഥലത്തുണ്ടായിരുന്നു. അപകട വിവര മറിഞ്ഞെത്തിയ പൊലീസുദ്യോഗസ്ഥന്‍ അപകട സ്ഥലത്ത് മറ്റ് പൊലീസുകാരെ നിര്‍ത്തി തിരിച്ചു പോകാനൊരുങ്ങിയപ്പോള്‍ പ്രശ്‌നം പരിഹരിച്ചിട്ട് പോയാല്‍ പോരെയെന്ന് എം.എല്‍.എ ചോദിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ അവിടെ പൊലീസുണ്ടെന്നും നിങ്ങളാരായെന്നുമായിരുന്നു പൊലീസുദ്യോഗസ്ഥന്റെ ചോദ്യം. ഇതു കേട്ടതോടെ എം.എല്‍.എ ആണെന്ന് അറിയില്ലേയെന്ന് ചോദിച്ച് പൊലീസുദ്യോഗസ്ഥനെതിരെ പ്രതിഷേധമുയര്‍ത്തി. ഇതോടെ ആളറിയാതെയാണ് താനങ്ങനെ പറഞ്ഞതെന്നും ക്ഷമിക്കണമെന്നും പൊലീസുദ്യോഗസ്ഥന്‍ വ്യക്തമാക്കി.

COMMENTS