കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ കേസ് ഡയറി അടക്കമുള്ള രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറുന്നില്ലെന്ന് സി.ബി.ഐ. ഇതു കാരണം അന്വേഷണം ഉദ്ദേശിച്ച...
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ കേസ് ഡയറി അടക്കമുള്ള രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറുന്നില്ലെന്ന് സി.ബി.ഐ. ഇതു കാരണം അന്വേഷണം ഉദ്ദേശിച്ചരീതിയില്‍ മുന്നോട്ടു കൊണ്ടു പോകാനാകുന്നില്ല. രേഖകള്‍ കൈമാറിയാല്‍ മാത്രമേ അന്വേഷണം ഫലപ്രദമാകുകയുള്ളൂവെന്ന് സി.ബി.ഐ വ്യക്തമാക്കി. 2019 ഒക്‌ടോബറിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. മാസങ്ങള്‍ പിന്നിട്ടിട്ടും കേസ് സി.ബി.ഐ ഏറ്റെടുക്കുന്നില്ലെന്നാരോപിച്ച് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളും ബന്ധുക്കളും സി.ബി.ഐ ഓഫീസിന് മുന്നില്‍ ഒരു ദിവസത്തെ സത്യാഗ്രഹം നടത്തിയിരുന്നു.

COMMENTS