ന്യൂഡല്‍ഹി:ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ലോക‌്സഭയില്‍ ഇന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. സഭയില്‍ ബി.ജെ.പി -കോണ്‍ഗ്രസ് കയ്യാങ്കളി. കോ...
ന്യൂഡല്‍ഹി:ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ലോക‌്സഭയില്‍ ഇന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. സഭയില്‍ ബി.ജെ.പി -കോണ്‍ഗ്രസ് കയ്യാങ്കളി. കോണ്‍ഗ്രസ് പ്രതിഷേധിച്ചപ്പോള്‍ ബി.ജെ.പി എം.പിമാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് സംഗതി വഷളായത്.
ബി.ജെ.പി എം.പിമാര്‍ തന്നെ കൈയേറ്റം ചെയ്തെന്ന് കോണ്‍ഗ്രസ് എം.പി രമ്യ ഹരിദാസ് ആരോപിച്ചു. ബി.ജെ.പി എം.പിമാരായ ജസ്‌കൗണ്‍ മീണ, ശോഭ കരന്തലജെ എന്നിവരുടെ നേതൃത്വല്‍ തന്നെ കൈയേറ്രം ചെയ്തുവെന്നാണ് രാമ്യ ഹരിദാസ് ആരോപിച്ചത്. തന്നെ കൈയേറ്റം ചെയ്തതിനെതിരെ സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്‍കാനെത്തിയ രമ്യ ഹരിദാസ് പൊട്ടിക്കരഞ്ഞത് രംഗങ്ങള്‍ കൂടുതല്‍ നാടകീയമാക്കി.
ഉച്ചയ്ക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോഴാണ് നാടകീയരംഗങ്ങള്‍ക്ക് തുടക്കമായത്.
കേന്ദ്രമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയപ്പോള്‍ ബി.ജെ.പി എം.പിമാരും പ്രതിഷേധിച്ചു. ഇതിനിടെയാണ് സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ച രമ്യ ഹരിദാസിനെ ബി.ജെ.പി എം.പിമാര്‍ തടഞ്ഞത്. പ്രതിഷേധത്തെയും കയ്യാങ്കളിയെയും തുടര്‍ന്ന് നിര്‍ത്തിവച്ച സഭ മൂന്നുമണിക്ക് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിഷേധം തുടര്‍ന്നതിനാല്‍ സഭ വൈകിട്ട് 4.30 വരെ നിര്‍ത്തിവച്ചതായി സ്പീക്കര്‍ അറിയിച്ചു.

COMMENTS