റിയാദ് : നിയമകുരുക്കില്‍പെട്ട് പത്തു മാസത്തോളമായി ജോലിയും ശമ്ബളവും ഇല്ലാതെ ദുരിതത്തിലായ 250ല്‍ പരം തൊഴിലാളികള്‍ അധിവസിക്കുന്ന റിയാദ് ന്യൂ സന...
റിയാദ് : നിയമകുരുക്കില്‍പെട്ട് പത്തു മാസത്തോളമായി ജോലിയും ശമ്ബളവും ഇല്ലാതെ ദുരിതത്തിലായ 250ല്‍ പരം തൊഴിലാളികള്‍ അധിവസിക്കുന്ന റിയാദ് ന്യൂ സനയയിലുള്ള തൊഴിലാളി ക്യാമ്ബ് ടി.എന്‍ പ്രതപാന്‍ എം പി സന്ദര്‍ശിച്ചു.
ന്യൂ സനയയില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരു കമ്ബനിയാണ് നിയമക്കുരുക്കി ല്‍പ്പെട്ട് തൊഴിലാളികളുടെ ഇക്കാമ പുതുക്കാന്‍ സാധിക്കാതെയും ശമ്ബളം നല്‍കാന്‍ കഴിയാ തെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. തുടക്കത്തില്‍ ആയിരത്തില്‍ പരം തൊഴിലാളില്‍ ഉണ്ടാ യിരുന്ന കമ്ബനിയില്‍ നിന്നും ഇക്കാമ കാലാവധി ഉണ്ടായിരുന്ന 700ല്‍ പരം തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയച്ചു. എന്നാല്‍ ഇക്കാമ കാലാവധി അവസാനിച്ച 250ല്‍ പരം തൊഴിലാളി കള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയാത്തതിനാല്‍ എംബസി മുഖേന ലേബര്‍ കോടതിയെ സമീപിച്ച് കേസ് കൊടുക്കുകയായിരുന്നു.
കോടതിയുടെ അന്തിമ വിധിക്കായി കഴിഞ്ഞ പത്തു മാസമായി കാത്തിരിപ്പിലാണ്.കേസ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് തൊഴിലാളികള്‍ പറയുന്നു.തൊഴിലാളികള്‍ തങ്ങളുടെ നരക യാതന എം.പി യുടെ മുന്നില്‍ വിവരിക്കുകയുണ്ടായി.
ഇക്കമായോ നിത്യ ചിലവിനുള്ള സാമ്ബത്തികമോ ഇല്ലാതെ തൊഴിലാലാളികള്‍ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഉള്ളത് ഇന്ത്യ,പാകിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഈജിപത് തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികളാണ് ക്യാമ്ബിലുള്ളത്. എം.പി യെ നേരില്‍കണ്ട് മലയാളികള്‍ അടക്കമുള്ള എല്ലാവരും തങ്ങളുടെ പ്രശ്നങ്ങള്‍ വിവരിക്കുകയുണ്ടായി
എം.പി എന്ന നിലയിലും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ഇന്ത്യക്കാരുടെ വിഷയ ങ്ങള്‍ വിദേശകാര്യവകുപ്പിന്റെയും എംബസിയുടെയും ശ്രദ്ധയില്‍ വീണ്ടും ഓര്‍മിപ്പിച്ചു വേഗ ത്തിലുള്ള നടപടിക്ക് ശ്രമിക്കാമെന്ന് എം.പി പറയുകയുണ്ടായി. മറ്റു രാജ്യക്കാരുടെ വിഷയങ്ങള്‍ സാമുഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് അതാത് എംബസിയിലെ സാമുഹ്യ പ്രവര്‍ത്ത കരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കുമെന്ന് എം.പി പറഞ്ഞു .
തൊഴിലാളികള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍, ടി.എന്‍ പ്രതാപന്‍ എം.പി ലുലു ഹൈപ്പര്‍ മാര്‍ക്കെറ്റ് റിയാദിലെ മാനേജ്മെന്റ്മായി ബന്ധപെട്ട് ലുലുവിന്റെ സഹായത്താല്‍ എം.പിയുടെ സാന്നി ദ്ധ്യത്തില്‍ ക്യാമ്ബില്‍ എത്തിച്ചു നല്‍കുകയും ചെയ്തു. വരും ദിവസങ്ങളില്‍ നെസ്റ്റോ ഹൈപ്പെര്‍ മാര്‍ക്കറ്റ് ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പടെ ആവിശ്യമുള്ളതെല്ലാം എത്തിക്കുമെന്ന് നെസ്റ്റോ ഡയറക്ടര്‍ നാസര്‍ കല്ലയില്‍,പറഞ്ഞു. ചില സംഘടനകള്‍ നേരത്തെയും ഈ ക്യാമ്ബില്‍ സഹായം എത്തി ച്ചിട്ടുണ്ട് വിവിധ വെക്തികളും സ്ഥാപനങ്ങളും മെഡിക്കല്‍ സഹായം ഉള്‍പ്പടെ എത്തിക്കാമെന്ന് പറയുകയുണ്ടായി.
റിയാദ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനജര്‍ സമീര്‍ ചാത്തോലി, നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഡയറക്ടര്‍ നാസര്‍ കല്ലയില്‍, സുരേഷ് ശങ്കര്‍ , മജീദ് ചിങ്ങോലി, സലിം കളക്കര ഷാജി സോന, അഷറഫ് പൊന്നാനി നാസര്‍ വലപ്പാട് എന്നിവര്‍ ടി.എന്‍.പ്രതാപന്‍ എം.പി യോടൊപ്പം ക്യാമ്ബ് സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ,

COMMENTS