ബെംഗളൂരു: ഒടുവിൽ ആപ്പിൾ ഇന്ത്യയിൽ ആദ്യമായി ഒാൺലൈൻ സ്റ്റോർ തുറക്കുന്നു. സെപ്തംബർ 23ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സ്റ്റോറിലൂടെ ആപ്പിള...
ബെംഗളൂരു: ഒടുവിൽ ആപ്പിൾ ഇന്ത്യയിൽ ആദ്യമായി ഒാൺലൈൻ സ്റ്റോർ തുറക്കുന്നു. സെപ്തംബർ 23ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സ്റ്റോറിലൂടെ ആപ്പിളിെൻറ എല്ലാ ഉത്പന്നങ്ങളും നേരിട്ട് വാങ്ങാം. ഉപഭോക്താക്കളുടെ സഹായത്തിനായി ഓൺലൈൻ ടീമും പ്രവർത്തിക്കുമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ സി.ഇ.ഒ ടിം കുക്കാണ് ഇതുമായി ബന്ധപ്പെട്ട വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ഏഷ്യയിലെ പല രാജ്യങ്ങളിലും നേരത്തെ തന്നെ ആപ്പിൾ അവരുടെ ഒാൺലൈൻ - ഒാഫ്ലൈൻ സ്റ്റോറുകൾ തുറന്നിരുന്നെങ്കിലും ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്ന കാര്യം സംബന്ധിച്ച് സമീപകാലത്താണ് ആപ്പിൾ സൂചന നൽകിയത്. ഇംഗ്ലീഷിൽ ഓൺലൈൻ സഹായവും ഹിന്ദിയിലും ഇംഗ്ലീഷിലും ഫോൺ കോൾ സഹായവും ഒാൺലൈൻ സ്റ്റോറിലൂടെ ആപ്പിൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
കോവിഡ് 19 വൈറസ് പടർന്നുപിടിച്ച സാഹചര്യത്തിൽ കോൺടാക്ട് ലെസ് ഡെലിവറിയാണ് ആപ്പിൾ മുന്നോട്ടുവെക്കുന്നത്. ബ്ലൂഡാർട്ട് വഴിയായിരിക്കും ഡെലിവറി. വിദ്യാർത്ഥികൾക്ക് ആപ്പിൾ ഉത്പന്നങ്ങളിൽ വിലയിളവും ധനസഹായ ഓപ്ഷനുകളും ലഭ്യമാകും. ഇന്ത്യയിൽ അതികം വൈകാതെ തന്നെ റീട്ടെയിൽ ഔട്ട്ലെറ്റ് തുറക്കാനും ആപ്പിളിന് പദ്ധതിയുണ്ടെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും ആദ്യം റീെട്ടയിൽ സ്റ്റോറുകളെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകുന്നു

COMMENTS