ചക്കരക്കല്‍: ആയുധങ്ങളുമായെത്തി വീട് കുത്തിത്തുറന്നു യുവതിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന സഹോദരങ്ങള്‍ പിടിയില്‍. നാറാത്ത് വാടക...
ചക്കരക്കല്‍: ആയുധങ്ങളുമായെത്തി വീട് കുത്തിത്തുറന്നു യുവതിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന സഹോദരങ്ങള്‍ പിടിയില്‍. നാറാത്ത് വാടക വീട്ടില്‍ താമസിക്കുന്ന ചന്ദ്രന്‍ (48), വലിയന്നൂര്‍ വലിയകുണ്ട് കോളനിയില്‍ താമസിക്കുന്ന സൂര്യന്‍ (36) എന്നിവരെയാണ് മയ്യില്‍ എസ്.ഐ ടി.കെ സുരേഷ്ബാബുവും സംഘവും അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ 3.15ന് നാറാത്ത് ആറാംപീടികയിലെ കളങ്ങോത്ത് ഹൗസില്‍ ഉബൈദിന്റെ വീട്ടില്‍ നിന്നാണ് കവര്‍ച്ച നടത്തിയത്. മുന്‍വശത്തെ ഗേറ്റിന്റെ പൂട്ട് തകര്‍ത്തു കമ്ബിപ്പാര കൊണ്ടു വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഉബൈദിന്റെ സഹോദരിയുടെ കഴുത്തില്‍ നിന്നാണ് മൂന്നര പവന്റെ സ്വര്‍ണാഭരണം കവര്‍ന്നത്.
യുവതി നിലവിളിച്ചെങ്കിലും വീട്ടുകാര്‍ ഉണരുമ്ബോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കനത്ത മഴയുള്ളപ്പോഴാണ് മുണ്ട് മാത്രം ധരിച്ചു ഇവര്‍ കവര്‍ച്ചയ്ക്കിറങ്ങിയത്. സിസി ടിവിയിലെ ദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി നടന്ന അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പൊലീസിന്റെ വലയില്‍ കുടുങ്ങിയത്.
മോഷ്ടിച്ച ആഭരണം ചക്കരക്കല്ലിലെ ഒരു ജുവലറിയിലായിരുന്നു വില്പന നടത്തിയത്. പ്രതികളെ ഇവിടെ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും.

COMMENTS