ചെറുവത്തൂർ: എം.സി.ഖമറുദീൻ എം.എൽ.എ.യുടെ എടച്ചാക്കൈയിലെ വീട്ടിലേക്ക് ബീ.ജെ.പി. നടത്തിയ മാർച്ചിൽ ബാരിക്കേഡുകൾ തകർക്കുകയും ഡിവൈ.എസ്.പി. ഉൾപ്പെട...
ചെറുവത്തൂർ: എം.സി.ഖമറുദീൻ എം.എൽ.എ.യുടെ എടച്ചാക്കൈയിലെ വീട്ടിലേക്ക് ബീ.ജെ.പി. നടത്തിയ മാർച്ചിൽ ബാരിക്കേഡുകൾ തകർക്കുകയും ഡിവൈ.എസ്.പി. ഉൾപ്പെടെ രണ്ടു പോലീസ് ഓഫീസർമാർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. ബി.എം.എസ്. പ്രവർത്തകൻ ചാത്തമത്തെ സുധീഷ് (34), കരുവാച്ചേരിയിലെ ജയരാജ് (38) എന്നിവരെയാണ് ചന്തേര സി.ഐ. പി.നാരായണൻ അറസ്റ്റുചെയ്തത്.
ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡുചെയ്തു. ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ മഞ്ചേശ്വരം എം.എൽ.എ. എം.സി.ഖമറുദീൻ തത്‌സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ബുധനാഴ്ചയാണ് എം.എൽ.എ.യുടെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.പി.വിനോദ്, എ.ആർ. ക്യാമ്പിലെ എ.ടി.ഷാനവാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പോലീസുകാരെ പരിക്കേൽപ്പിക്കുകയും ചെയ്തതിന് കണ്ടാലറിയാവുന്ന 150 പേർക്കെതിരെ കേെസടുത്തിട്ടുണ്ട്.

COMMENTS