ഇസ്രായേലുമായി സാധാരണ നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന ബഹ്‌റൈന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ കടുത്ത ഭാഷയില്‍ അപലപിച്ച് പലസ്തീന്‍. യുഎസ് പ്ര...
ഇസ്രായേലുമായി സാധാരണ നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന ബഹ്‌റൈന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ കടുത്ത ഭാഷയില്‍ അപലപിച്ച് പലസ്തീന്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാര്‍ പ്രഖ്യാപനം നടത്തി ഒട്ടും വൈകാതെ തന്നെ പലസ്തീന്‍ ഭാഗത്തുനിന്ന് പ്രതികരണം വന്നു. ഒരു അറബ് രാജ്യം കൂടി 'പിന്നില്‍നിന്ന് കുത്തി' എന്നാണ് പലസ്തീന്‍ അധികൃതരുടെ ആദ്യ പ്രതികരണം.'പലസ്തീന്‍ എന്ന രാജ്യത്തെയും പലസ്തീന്‍ ജനതയെയും പിന്നില്‍നിന്ന് കുത്തുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നുത്'-പലസ്തീന്‍ അഥോറിറ്റി സാമൂഹ്യ ക്ഷേമ മന്ത്രി അഹമ്മദ മജദലാനി കുറ്റപ്പെടുത്തി.
പലസ്തീന്‍ സ്വപ്‌നങ്ങള്‍ക്കമേലെയുള്ള കനത്ത പ്രഹരം എന്നാണ് ഗസാ പ്രദേശത്തെ പ്രബലരായ ഹമാസിന്റെ വക്താവ് ഹസേം ഖ്വാസിം പ്രതികരിച്ചത്. ഗാസയിലെ ഇസ്രയേല്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്നതാണ് ബഹ്‌റൈന്റെ ഈ നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പലസ്തീന്‍ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്ബോഴുള്ള മറ്റൊരു വഞ്ചന എന്നാണ് വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഇതിനെ വിശേഷിപ്പിച്ചത്.
വെസ്റ്റ്ബാങ്കില്‍നിന്നും ഇസ്രായേല്‍ പിന്മാറണം എന്ന് അറബ് രാജ്യങ്ങളുടെ ദീര്‍ഘകാല ആവശ്യത്തില്‍നിന്നുള്ള പിന്നാക്കം പോകലായാണ് പലസ്തീന്‍ നേതാക്കള്‍ ഇതിനെ കാണുന്നത്. പലസ്തീന്‍ പ്രദേശങ്ങളില്‍ ഇതിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം പ്രകടിപ്പിച്ചു. അറബ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ കൂടുതല്‍ ഉലച്ചില്‍ സംഭവിക്കും വിധത്തിലാണ് ഇസ്രായേല്‍-അറബ് രാജ്യങ്ങള്‍ തമ്മില്‍ രൂപപ്പെടുന്ന ബന്ധങ്ങള്‍.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ ഘടനയില്‍ സമൂലമായ മാറ്റം സാധ്യമാകും വിധത്താലാണ് ഇസ്രാലേയുമായി ബഹ്‌റൈനും സാധാരണ നയതന്ത്ര ബന്ധത്തിനുള്ള കരാറില്‍ ഏര്‍പ്പെട്ടത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപിന്റെ മധ്യസ്ഥതയിലാണ് ബഹ്‌റൈനും കരാറില്‍ ഏര്‍പ്പെട്ടത്. സ്വതന്ത്ര പലസ്തീന്‍ രാജ്യം അംഗീകരിക്കുന്നതിന് മുമ്ബ് ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ അറബ് രാജ്യവും രണ്ടാമത്തെ ഗള്‍ഫ് രാജ്യവുമായി ബഹ്‌റൈന്‍ മാറി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാവുവുമായും ബഹ്‌റൈന്‍ രാജാവ് അഹമ്മദ് ബിന്‍ ഇസ് അല്‍ ഖലിഫയുമായും വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കരാര്‍ പ്രഖ്യാപനം വന്നത്. മൂന്ന് രാഷ്ട്രത്തലവന്മാരുടെയും ഇത് സംബന്ധിച്ച സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.
മിഡില്‍ ഈസ്റ്റില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനുള്ള ചരിത്രപരമായ ചുവടാണ് ഇതെന്ന് കരാര്‍ പ്രഖ്യാപിച്ച് ട്രംപ് ട്വീറ്റ് ചെയ്തു.
സെപ്തംബര്‍ 15ന് വൈറ്റ് ഹൈസില്‍ വച്ചാണ് ഔദ്യോഗകി കരാര്‍ ഒപ്പിടുക. ബഹ്‌റൈന്റെയും ഇസ്രായേലിന്റെയും ഔദ്യോഗിക പ്രതിനിഥികള്‍ വൈറ്റ് ഹൗസില്‍ എത്തി കരാര്‍ ഒപ്പിടും.
അതിവേഗമാണ് മറ്റൊരു രാജ്യം കൂടി ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസം യുഎഇ കരാര്‍ ഒപ്പിട്ടതിന് പിന്നാലെ മറ്റൊരു രാജ്യം കൂടി സമാന ധാരണയിലെത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ച മുമ്ബ് വൈറ്റ് ഹൗസ് ഉപദേഷ്ടാവ് കൂടിയായി ട്രംപിന്റെ മരുമകന്‍ ജെറാഡ് കുഷ്‌നര്‍ ഈ ദൗത്യവുമായി ഗള്‍ഫ് രാജ്യങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. ഒരു രാജ്യം കൂടി കരാറില്‍ ഏര്‍പ്പെടുമെന്ന് കുഷ്‌നര്‍ അന്ന് അറിയിച്ചിരുന്നു.
കരാര്‍ ഇസ്രായേല്‍ അറബ് സഹകരണത്തില്‍ പുതിയ ചരിത്രമാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയില്‍ സമാധാനവും സമഗ്രതയും ഉറപ്പുവരുത്തുന്നതാണ് ഈ ധാരണയെന്ന് ബഹ്‌റൈന്‍ വ്യക്തമാക്കി.

COMMENTS