കാഞ്ഞങ്ങാട‌് സിപിഐ എം പ്രവർത്തകനെ വധിക്കുമെന്ന‌് ഭീഷണി. ഭാര്യ ബേക്കൽ പൊലീസിൽ പരാതി നൽകി. കല്യോട്ടെ എ വത്സരാജിനെതിരായാണ‌് നിരന്തരമായി വധഭ...
കാഞ്ഞങ്ങാട‌്
സിപിഐ എം പ്രവർത്തകനെ വധിക്കുമെന്ന‌് ഭീഷണി. ഭാര്യ ബേക്കൽ പൊലീസിൽ പരാതി നൽകി. കല്യോട്ടെ എ വത്സരാജിനെതിരായാണ‌് നിരന്തരമായി വധഭീഷണി മുഴക്കുന്നത‌്. കല്യോട്ട‌് ടൗണിൽ പലചരക്ക‌്‐ അനാദിക്കട നടത്തുന്ന ഇദ്ദേഹം ഒരു കേസിലും അക്രമസംഭവത്തിലും പ്രതിയല്ലാതിരുന്നിട്ടും കച്ചവടം ചെയ്യാനും ജീവിക്കാനും അനുവദിക്കാത്ത സ്ഥിതിയാണ‌്. തെറിവിളിയും ഭീഷണിയും വർധിച്ചതിനാലാണ‌് ഭാര്യ കെ പ്രസീത ബേക്കൽ പൊലീസിൽ പരാതി നൽകിയത‌്.
കോൺഗ്രസ‌് പ്രവർത്തകനായ വക്കീലാണ‌് ക്രിമിനൽ പ്രവർത്തനത്തിന‌് പ്രോത്സാഹനം നൽകുന്നത‌്. വത്സരാജിന്റെ കച്ചവസ്ഥാപനം പൂട്ടിച്ച‌് സ്വന്തക്കാരുടെ കച്ചവടം കൊഴുപ്പിക്കാനുള്ള തന്ത്രവും പിന്നിലുണ്ട‌്. പെരിയ സംഭവത്തിന്റെ മറവിൽ സിപിഐ എം ബന്ധുക്കളെയും അനുഭാവികളെയും നിരന്തരം വേട്ടയാടുകയാണ‌്. കഴിഞ്ഞ ദിവസം സർക്കാരിനെതിരെ അമ്മമാരുടെ കൂട്ടായ‌്മയെന്ന പേരിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ‌് പരസ്യമായി വധഭീഷണി മുഴക്കിയത‌്.

COMMENTS