തൃക്കരിപ്പൂര്‍: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി.കമറുദ്ദീന്റെ പടന്ന എടച്ചാക്കൈയിലെ വസതിയിലേക്ക് ബ...
തൃക്കരിപ്പൂര്‍: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി.കമറുദ്ദീന്റെ പടന്ന എടച്ചാക്കൈയിലെ വസതിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. വീടിനു 100 മീറ്റര്‍ അകലെ ഉദിനൂര്‍ എയുപിഎസിനു സമീപമാണ് ബാരിക്കേഡ് വച്ച് മാര്‍ച്ച് തടഞ്ഞത്. ബാരിക്കേഡ് ഭേദിച്ച് മുന്നോട്ടു നീങ്ങാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉന്തിലും തള്ളിലും കാഞ്ഞങ്ങാട് ഡിവൈഎസ്പി, എം.പി.വിനോദ് കുമാര്‍, കാസര്‍കോട് എ.ആര്‍.ക്യാംപിലെ ഷാനവാസ് എന്നിവര്‍ക്കു പരിക്കേറ്റു. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ തുടങ്ങിയ മാര്‍ച്ച് തങ്കയം നടക്കാവ് ഉദിനൂര്‍ വഴിയാണ് എടച്ചാക്കൈയിലെത്തിയത്. എടച്ചാക്കൈ ബാങ്കിനു സമീപം സംഘടിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ചിനെതിരെ മുദ്രാവാദ്യം വിളിച്ചു. പോലീസ് എത്തി ഇവരെ പിന്തിരിപ്പിച്ചു. മാര്‍ച്ച് നടക്കുന്ന സ്ഥലത്തു നിലയുറപ്പിച്ച ലീഗ് പ്രവര്‍ത്തകരെയും പോലീസ് നീക്കി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.

COMMENTS