യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഫോട്ടോയെടുക്കുന്നതിന് വിലക്കില്ലെന്ന് ഡിജിസിഎ. വിമാനത്തിനുള്ളില്‍ ആരെങ്കിലും ഫോട്ടോയെടുത്താല്‍ രണ്ടാഴ്ച...
യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഫോട്ടോയെടുക്കുന്നതിന് വിലക്കില്ലെന്ന് ഡിജിസിഎ. വിമാനത്തിനുള്ളില്‍ ആരെങ്കിലും ഫോട്ടോയെടുത്താല്‍ രണ്ടാഴ്ചത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് വിമാനക്കമ്ബനികള്‍ക്ക് ശനിയാഴ്ച കര്‍ശന നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഡിജിസിഎയുടെ ഈ തിരുത്തല്‍ ഉത്തരവ്.
കര്‍ശന നിയന്ത്രണങ്ങളുള്ള പ്രതിരോധ മേഖലകളിലൂടെ യാത്ര ചെയ്യുമ്ബോഴും വിമാനത്തിന്റെ ടേക്ക്ഓഫ്, ലാന്‍ഡിംഗ് വേളയിലും ഒഴികെ യാത്രക്കാര്‍ക്ക് തുടര്‍ന്നും ഫോട്ടോയും വീഡിയോയും എടുക്കാം. വിമാനത്തിനുള്ളില്‍ ഫോട്ടോഗ്രഫിക്ക് യാതൊരു വിലക്കുമില്ലെന്നും ഡിജിസിഎ വിശദീകരിച്ചു.
അതേസമയം വിമാനത്തിനുള്ളില്‍ ശല്യമാകുന്ന വിധത്തില്‍ ഫോട്ടോ എടുക്കുന്നതും വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
നടി കങ്കണ റണൗട്ടിന്റെ ഫോട്ടോ പകര്‍ത്താന്‍ ചണ്ഡീഗഢ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ ശ്രമം നടന്നതിന് പിന്നാലെയാണ് ഫോട്ടോഗ്രഫി വിലക്കികൊണ്ടുള്ള ഡിജിസിഎയുടെ നിര്‍ദേശം വന്നത്.

COMMENTS