നീലേശ്വരം: നീലേശ്വരത്തും ഓരിയിലും രാഷ്ട്രീയസംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരെ അതിക്രമം. നീലേശ്വരത്തിനടുത്ത പൂവാലംകൈയില്‍ വാര്‍ഡ് ...
നീലേശ്വരം: നീലേശ്വരത്തും ഓരിയിലും രാഷ്ട്രീയസംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരെ അതിക്രമം. നീലേശ്വരത്തിനടുത്ത പൂവാലംകൈയില്‍ വാര്‍ഡ് കോണ്‍ഗ്രസ് ഓഫീസായ പ്രിയദര്‍ശിനി മന്ദിരം കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തു. അര്‍ധരാത്രി ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. മന്ദിരത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി കെ. ചന്ദ്രശേഖരന്‍ നീലേശ്വരം പൊലീസില്‍ പരാതി നല്‍കി. ബൂത്ത് കോണ്‍ഗ്രസ് ഓഫീസായി പ്രവര്‍ത്തിക്കുന്ന പടന്ന പഞ്ചായത്തിലെ ഓരി ഇന്ദിരാജി ലൈബ്രറി ആന്റ് റീഡിംഗ് റൂമിനാണ് കരി ഓയിലൊഴിച്ചത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഓരിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

COMMENTS