കാഞ്ഞങ്ങാട്: അകാലത്തിൽ മരിച്ച കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് സെക്രട്ടറി ബാബു കരുവാച്ചേരിയുടെ കുടുംബത്തിന് കോൺഗ്രസ് പ്രവർത്തരുടെ കൂട്ടായ്മയിൽ വ...
കാഞ്ഞങ്ങാട്: അകാലത്തിൽ മരിച്ച കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് സെക്രട്ടറി ബാബു കരുവാച്ചേരിയുടെ കുടുംബത്തിന് കോൺഗ്രസ് പ്രവർത്തരുടെ കൂട്ടായ്മയിൽ വീട്.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യിൽനിന്ന് നിറകണ്ണുകളോടെ ബാബുവിന്റെ ഭാര്യ എം.പി. ബിന്ദു പുതിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങി. ജൂൺ അഞ്ചിനായിരുന്നു ബാബുവിന്റെ വിയോഗം. പെയിന്റിങ് പണിക്കിടെ ഏണിയിൽനിന്ന് കാൽവഴുതി വീഴുകയായിരുന്നു. തലയ്ക്കാണ് ക്ഷതമേറ്റത്. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായി എട്ടാംനാൾ മരണത്തിനു കീഴടങ്ങി.
കെ.എസ്.യുവിലും യൂത്തുകോൺഗ്രസിലും പിന്നീട് കോൺഗ്രസിലും സജീവമായി പ്രവർത്തിച്ച ബാബുവിന്റെ വിയോഗം പ്രവർത്തകർക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ആസ്പത്രിച്ചെലവ് രണ്ടുലക്ഷത്തോളം സമാഹരിച്ചതും ഇവർ തന്നെ.
ഭാര്യയും രണ്ടുപെൺമക്കളുമടങ്ങുന്ന കുടുംബം ഇത്രയും കാലം കഴിഞ്ഞിരുന്നത് വാടകവീട്ടിലാണ്. സർക്കാരിൽനിന്ന് കിട്ടിയ മധുരങ്കൈയിലെ നാലുസെന്റ് സ്ഥലത്ത് ബാബു ഒറ്റമുറി പണിത് വാർത്തിരുന്നു. പത്തുവർഷം മുൻപായായിരുന്നു ഇത്.
പണി പാതിയിലായ വീട് കാടുമൂടിയ അവസ്ഥയിലായിരുന്നു. രണ്ട് കിടപ്പുമുറിയും അടുക്കളയും വരാന്തയുമെല്ലാം കൂട്ടിച്ചേർത്ത് വീടിന് വലുപ്പംകൂട്ടി കോൺഗ്രസ് പ്രവർത്തകർ അതിന്റെ നിർമാണം ഒന്നരമാസത്തിനുള്ളിൽ പൂർത്തിയാക്കി. പൊതുപിരിവ് നടത്താതെ കോൺഗ്രസ് പ്രവർത്തകർതന്നെ പണം സ്വരുക്കൂട്ടുകായായിരുന്നു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണനും ജനറൽ സെക്രട്ടറി അഡ്വ. പി. ബാബുരാജും പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പദ്മരാജൻ ഐങ്ങോത്തും വീടുനിർമാണത്തിന് ചുക്കാൻ പിടിച്ചു. നീലേശ്വരം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സുരേഷ് ബാബു, കോൺഗ്രസ് പ്രവർത്തകൻ എം.പി. ലക്ഷ്മണൻ എന്നിവരും സഹായങ്ങൾ നൽകാനും അത് ഏകോപിപ്പിക്കാനും മുന്നിൽനിന്നു.തൃക്കരിപ്പൂർ: 80 വയസ്സുകാരിയായ എടാട്ടുമ്മലിലെ പി.പി.ചിരുതയ്ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ തലചായ്ക്കാം. സി.പി.എം. തൃക്കരിപ്പൂർ നോർത്ത് ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ മുൻ എം.എൽ.എ. കെ.കുഞ്ഞിരാമൻ കൈമാറി. കെട്ടുറപ്പില്ലാത്ത കുടിലിലായിരുന്നു ചിരുതയും കുടുംബവും വർഷങ്ങളോളം താമസിച്ചിരുന്നത്. വിവിധ ഭവനപദ്ധതികളിൽ പല കാരണങ്ങൾകൊണ്ട് പരിഗണിക്കപ്പെടാതെവന്നപ്പോഴാണ് സി.പി.എം. ആറുക്ഷത്തോളം രൂപ ചെലവിൽ വീടൊരുക്കിയത്.
കെ.വി.പദ്‌മനാഭൻ അധ്യക്ഷതവഹിച്ചു. എം.വി.കോമൻ നമ്പ്യാർ, കെ.വി.ജനാർദനൻ, എം. രാമചന്ദ്രൻ, പി.എ.റഹ്‌മാൻ, എം.കെ.കുഞ്ഞിക്കൃഷ്ണൻ എം.വി.സുകുമാരൻ, കെ.പി.ലിജി, എം.രാജേഷ്, കെ. വി.ഗണേഷ് എന്നിവർ സംസാരിച്ചു.

COMMENTS