കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വര്‍ദ്ധിക്കുമ്ബോഴും ജില്ലയില്‍ മതിയായ ചികിത്സാ സൗകര്യം ഇല്ല. കോവിഡ് ആശുപത്രിയായി...
കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വര്‍ദ്ധിക്കുമ്ബോഴും ജില്ലയില്‍ മതിയായ ചികിത്സാ സൗകര്യം ഇല്ല. കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച മെഡിക്കല്‍ കോളജില്‍ ഉള്ളത് എഫ്.എല്‍.ടി സി സംവിധാനം മാത്രം. ടാറ്റാ സ്ഥാപിച്ച കോവിഡ് ആശുപത്രിയും ഉദ്ഘാടനം ചെയ്തതല്ലാതെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
ജില്ലയില്‍ ദിവസവും ശരാശരി 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. കോവിഡ് ബാധിച്ചവരില്‍ ഏറെയും മറ്റ് ഗുരുതരമായ അസുഖങ്ങളുള്ള സി കാറ്റഗറിയില്‍ പെട്ടവരാണ്. ഈ രോഗികള്‍ക്ക് ആവശ്യമായ വിദഗ്ധ ചികിത്സക്ക് ജില്ലയില്‍ സൗകര്യങ്ങളില്ല. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ആശുപത്രി തുടങ്ങിയെങ്കിലും വെന്‍്റിലേറ്റര്‍- ഐസിയു കെയര്‍ ഉള്‍പ്പടെയുള്ള അത്യാധുനിക സൗകര്യങ്ങളും ഇനിയും ഏര്‍പ്പെടുത്തിയില്ല.
ഇത് കാരണം ഇവിടെ തീവ്രരോഗികളെ ചികിത്സിക്കാനാവുന്നില്ല.
200 ബെഡ് ഒരുക്കിയെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 50ല്‍ താഴെ രോഗികളെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളു. ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റു ജീവനക്കാരുമില്ല. മെഡിക്കല്‍ കോളജില്‍ താത്കാലികമായി വിവിധ മെഡിക്കല്‍ കോളജിലെ പി.ജി ഡോക്ടര്‍മാരെ നിയമിച്ചിരുന്നു. ഇവരില്‍ 22 ഡോക്ടര്‍മാരെ ജോലി ക്രമീകരണത്തിന്‍്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റികൊണ്ട് ഉത്തരവിറങ്ങി. കൂടാതെ ജില്ലയ്ക്ക് അനുവദിച്ച സ്ഥിരം ഡോക്ടര്‍മാരുടെ എണ്ണവും വെട്ടിക്കുറച്ചു.
ജില്ലക്ക് 39 പി.എസ്.സി നിയമനമാണ് അനുവദിച്ചിരുന്നത്. എന്നാല്‍ അത് 15ആയി ചുരുക്കി ഉത്തരവിറങ്ങി. ഇതില്‍ 3 പേര് മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. ജില്ലയില്‍ നിലവില്‍ തന്നെ 60ല്‍ ഏറെ ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. ഇതിന് പുറമെ അനുവദിച്ച പോസ്റ്റും കൂടി പിന്‍വലിക്കുന്നതോടെ ജില്ലയിലെ ആരോഗ്യ മേഖല താറുമാറാവും.

COMMENTS