തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ വൈദ്യശാസ്ത്ര ലോകം 'നിശബ്ദ വ്യാപനം' എന്ന് വിശേഷിപ്പിക്കുന...
തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ വൈദ്യശാസ്ത്ര ലോകം 'നിശബ്ദ വ്യാപനം' എന്ന് വിശേഷിപ്പിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലേതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള രോഗവ്യാപനം രൂക്ഷമാകുന്ന അവസ്ഥയാണ് ഇത്. നേരത്തെ തലസ്ഥാന ജില്ലയില്‍ രണ്ടിടത്ത് സമൂഹവ്യാപനം സ്ഥിരീകരിച്ചിരുന്നു. ഉറവിടമറിയാത്ത രോഗികള്‍ ഉണ്ടാകുന്നതും ഏതെങ്കിലും മേഖലയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്ന് പ്രത്യേക ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതുമാണ് സമൂഹവ്യാപനത്തിന്റെ ലക്ഷണം.എന്നാല്‍, കേരളത്തില്‍ ഇപ്പോഴുള്ളത് സമ്ബര്‍ക്ക വ്യാപനത്തിനൊപ്പം നിശബ്ദ വ്യാപനമാണ്.
ഉറവിടമറിയാത്ത രോഗികള്‍ കൂടുതലായി ഉണ്ടാകുന്നതാണ് നിശബ്ദ വ്യാപനം. ഇവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയിരിക്കും. എന്നാല്‍, രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല. ലോകത്ത് 80 ശതമാനം പേരും കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരോ അല്ലെങ്കില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവരോ ആണ്. ഇന്ത്യയിലിത് 70 ശതമാനമാണെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) കണക്ക്.
രോഗാണു ശരീരത്തില്‍ പ്രവേശിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതു മുതല്‍ പോസിറ്റീവ് ആകുകയാണ് സാധാരണ രീതി. എന്നാല്‍, രോഗപ്രതിരോധ ശേഷിയുള്ളവരില്‍ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നോ, പോസിറ്റീവ് ആകണമെന്നോയില്ല. വൈറസ് വാഹകനായ അയാളില്‍ നിന്ന് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലേക്ക് രോഗം പകരാനുള്ള സാദ്ധ്യത ഏറെയാണ്. ഇവരില്‍ വൈറസ് ശരീരത്തില്‍ നിലനില്‍ക്കുന്ന വൈറീമിയ എന്ന അവസ്ഥയുണ്ടാക്കും. കോഴിക്കോട്ട് രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയിരുന്നെങ്കിലും വൈറീമിയ എന്ന അവസ്ഥയിലായിരുന്നു.

COMMENTS