Classic curvese

Breaking
Loading...

ആയിരം കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ, മാതൃകയായി കാസര്‍കോട്

 കാസര്‍കോട്: കോവിഡ് വ്യാപനം അതിതീവ്രമായി തുടരുകയും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയും ചെയ്ത സാഹചര്യം ഉണ്...

 കാസര്‍കോട്: കോവിഡ് വ്യാപനം അതിതീവ്രമായി തുടരുകയും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയും ചെയ്ത സാഹചര്യം ഉണ്ടായപ്പോഴാണ് രോഗലക്ഷണങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാത്ത കോവിഡ് സ്ഥിരീകരിച്ചവരെ അവരുടെ വീടുകളില്‍ തന്നെ നിര്‍ത്തി ചികിത്സ നല്‍കുന്ന രീതി അവലംബിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് തീരുമാനിച്ചത്. ഈ തീരുമാനം ആദ്യമായി നടപ്പിലാക്കിക്കൊണ്ട് സംസ്ഥാനത്തിനാകെ മാതൃകയായി മാറുകയാണ് കാസര്‍കോട് ജില്ല. കൃത്യമായ ആസൂത്രണം മുന്‍കൂട്ടി നടത്തിയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഈ പ്രവര്‍ത്തനം ജില്ലയ്ക്കകത്തുആരംഭിച്ചത്. ഇതിന്റെ ഭാഗമായി താഴെ തട്ടിലുള്ള ആരോഗ്യ സംവിധാനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും വാര്‍ഡുതല ജാഗ്രത സമിതികളേയും കോര്‍ത്തിണക്കിക്കൊണ്ടാണ് ജില്ലാതലത്തില്‍ ഏകോപനം നടത്തുന്നത്. കോവിഡ് പോസിറ്റീവ് രോഗികളുടെ ലിസ്റ്റ് അതാത് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയും ,രോഗികളുമായി ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ട് സംസാരിച്ചു ലക്ഷണങ്ങള്‍ ഇല്ലാത്തവരാണെങ്കില്‍ വീടുകളില്‍ ഐസൊലേഷന്‍ സൗകര്യം ഉണ്ടെന്ന് ജാഗ്രതാസമിതികള്‍ ഉറപ്പുവരുത്തിയതിന് ശേഷമാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടുകൂടി വീടുകളില്‍ ചികിത്സ നടത്തുന്നത്. ഇത്തരത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ നില്‍ക്കുന്നവരെ എല്ലാദിവസവും ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുകയും ചെയ്യുന്നു. ചികിത്സയിലുള്ളവരുടെ അന്വേഷണത്തിന് മാത്രമായി ജില്ലാ കണ്‍ട്രോള്‍സെല്ലില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ അടങ്ങിയ ടീമിന് പ്രത്യേക പരിശീലനം നല്‍കി നിയമിക്കുകയും ചെയ്തിട്ടുണ്ട്. രോഗികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സമമര്‍ദ്ധം ലഘൂകരിക്കുന്നതിനും വേണ്ടി ജില്ലാ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിങ് സേവനവും നല്‍കുന്നുണ്ട് .രോഗികളുടെ രക്തത്തിലെ ഓക്‌സിജന്‍ അളവ്, പള്‍സ് റേറ്റ് എന്നിവ സ്വയം നിരീക്ഷിക്കാന്‍ ആവശ്യമായ പള്‍സ് ഓക്‌സിമീറ്റര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാങ്ങി വിതരണം ചെയ്യുകയും ഇതിന്റെ റീഡിങ് പരിശോധിക്കുന്നത് എങ്ങനെയെന്ന് രോഗികള്‍ക്ക് കൃത്യമായി മനസ്സിലാക്കി കൊടുക്കുകയും റീഡിങ് വ്യത്യാസം വന്നാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളവരെ പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലേക്കോ മറ്റു കോവിഡ് ആശുപത്രികളിലേക്കോമാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. രോഗലക്ഷണങ്ങള്‍ കൂടുതലാകുകയാണെങ്കില്‍ ഇവര്‍ക്കായി ജില്ലാ ജനറല്‍ ആശുപത്രികളില്‍ വിദഗ്ധ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


നിലവില്‍ 108 ആംബുലന്‍സുകള്‍ ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. കൂടുതല്‍ സ്വകാര്യ വാഹനങ്ങളെ കൂടി ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

1006 പേരാണ് നിലവില്‍ ഇതുവരെയായി ജില്ലയ്ക്കകത്തു വീടുകളില്‍ ചികിത്സ തേടിയത്. ഇതില്‍ 311 പേര്‍ ഇതിനോടകം രോഗവിമുക്തി നേടി എന്നത് ഏറെ ശ്രദ്ധേയ വസ്തുതയാണ്.അജാനൂര്‍, ചെമ്മനാട്, പള്ളിക്കര ഗ്രാമ പഞ്ചായത്തുകള്‍, കാഞ്ഞങ്ങാട് നീലേശ്വരം നഗരസഭകള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഇപ്പോള്‍ വീടുകളില്‍ ചികിത്സയിലുള്ളത്.

ജാഗ്രതാ സമിതികളുടെ കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തുന്നതിലൂടെയും വിവിധ വകുപ്പുകളുടെ കൂട്ടായ്മയിലൂടെയും ഈ പ്രവര്‍ത്തനം നല്ല രീതിയില്‍ മൂന്നോട്ട് പോകുന്നു.

ഡോ.എ.വി. രാംദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)

ലക്ഷണമില്ലാത്ത രോഗികളെ വീട്ടില്‍ കിടത്തിചികിത്സിക്കുക എന്ന ദൗത്യം സംസ്ഥാനത്ത് ആദ്യമായി ഏറ്റെടുക്കാനുള്ള ആത്മവിശ്വാസവും ധൈര്യവും ഉണ്ടായത് കോവിഡിനെതിരായ പോരാട്ടത്തില്‍ കഴിഞ്ഞ ആറു മാസത്തിലധികമായി ജില്ലയിലെ ആരോഗ്യ സംവിധാനത്തിന് ലഭിക്കുന്ന ജനകീയ പിന്തുണ തന്നെയാണ്. ജനജാഗ്രതാ സമിതികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൃത്യമായ ഇടപെടല്‍ ആവശ്യമായ ആയ മേഖലയാണ് എന്ന തിരിച്ചറിവ് ഈ പ്രവര്‍ത്തനത്തിലേക്ക് പോകുമ്പോള്‍ ഉണ്ടായിരുന്നു. താഴെത്തട്ടിലെ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരും ആരോഗ്യപ്രവര്‍ത്തകരും തന്നെയാണ് ഈ പ്രവര്‍ത്തനം ജില്ലയില്‍ വലിയ വിജയമാക്കിയതിന്റെ ഏറ്റവും വലിയ ഘടകം. ചികിത്സയിലുള്ള രോഗികളുടെ കൃത്യമായ നിരീക്ഷണം ഉറപ്പു വരുത്തുവാനും ആയത് ജില്ലാ ഓഫീസിലേക്ക് റിപ്പോര്‍ട്ട് ചെയ്യുവാനുംനല്ല ജാഗ്രത ജീവനക്കാര്‍ കാണിക്കുന്നു കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിനാകെ മാതൃകയായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ജില്ല എന്ന അര്‍ത്ഥത്തില്‍ ചികിത്സാ മേഖലയിലെ ഈ ഇടപെടലും ജനകീയ പിന്തുണയുടെയും വിവിധ വകുപ്പുകളുടെ കൂട്ടായ്മയുടെയും കരുത്തില്‍ വന്‍ വിജയമാവുന്നു എന്ന് തന്നെയാണ് ഇന്ന് വരെയുള്ള പ്രവര്‍ത്തനാനുഭവങ്ങള്‍ തെളിയിക്കുന്നത്.

ഡോ.റിജിത്ത്കൃഷ്ണന്‍ ,ജില്ലാനോഡല്‍ ഓഫിസര്‍ CFLTC

ജില്ലയില്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 20 CFLTCകള്‍ തുടങ്ങാനും 4


COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: ആയിരം കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ, മാതൃകയായി കാസര്‍കോട്
ആയിരം കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ, മാതൃകയായി കാസര്‍കോട്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSKWar2G5XMeaguGACF5-RJlWcEBPHNgF_G08FW_D3gmy59vMW-5Mt5GJK4AnMi_n38lNmXqlnz0rqLnuNjwhGFyFaAoHbwMVonwRNl99h0jIuz5QfAkfTKPRiIA0GpZehDscFzDz8zPug/s320/20200904_161937.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSKWar2G5XMeaguGACF5-RJlWcEBPHNgF_G08FW_D3gmy59vMW-5Mt5GJK4AnMi_n38lNmXqlnz0rqLnuNjwhGFyFaAoHbwMVonwRNl99h0jIuz5QfAkfTKPRiIA0GpZehDscFzDz8zPug/s72-c/20200904_161937.jpg
Kanhangadvision
https://www.kanhangadvision.com/2020/09/covid_14.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2020/09/covid_14.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy