നീലേശ്വരം: തൃക്കരിപ്പൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കൂ...
നീലേശ്വരം: തൃക്കരിപ്പൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കൂട്ടത്തോടെ നിരീക്ഷണത്തില്‍ പോയി. മാര്‍ച്ചില്‍ പങ്കെടുത്ത നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് മഡിയന്‍ ഉണ്ണികൃഷ്ണന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള 55ഓളം പേര്‍ ക്വാറന്‍റീനിലായത്. ഡി.സി.സി വൈസ് പ്രസിഡന്‍റ് പി.കെ. ഫൈസല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി സത്യനാഥന്‍ അച്ചാംതുരുത്തി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി. രാമചന്ദ്രന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.വി. സുധാകരന്‍, നഗരസഭ കൗണ്‍സിലര്‍ കെ.വി. ശശികുമാര്‍, ഷോബി കെ.
തോമസ്, രാജേഷ് തമ്ബാന്‍, ഷുഹൈബ് തൃക്കരിപ്പൂര്‍, നവനീത് ചന്ദ്രന്‍, ഇ. ഷജീര്‍, സജീഷ് കൈതക്കാട്, ശിവന്‍ അരവത്ത്, സോജു തൃക്കരിപ്പൂര്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് ക്വാറന്‍റീനില്‍ പോയത്.

COMMENTS