കാഞ്ഞങ്ങാട്: രണ്ടുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചു.മധൂരിലെ നഫീസ (88), ചെറുവത്തൂരിലെ ആയിഷ (72) എന്നീവരാണ് മരിച്ചത്. ചെട്ടുംകുഴി നഫീസ മൻസിലിൽ...
കാഞ്ഞങ്ങാട്: രണ്ടുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചു.മധൂരിലെ നഫീസ (88), ചെറുവത്തൂരിലെ ആയിഷ (72) എന്നീവരാണ് മരിച്ചത്.
ചെട്ടുംകുഴി നഫീസ മൻസിലിൽ പരേതനായ സുലൈമാന്റെ ഭാര്യ നഫീസ(88)ന്യൂമോണിയയെ തുടർന്ന് കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പത്ത് ദിവസം മുമ്പാണ് കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.മക്കൾ: ബഷീർസുലൈമാൻ,ഫാത്തിമ.മരുമക്കൾ:സുബൈദ(ഷിറിബാഗിലു)മുഹമ്മദ്(ചൗക്കി).സഹോദരങ്ങൾ:പരേതരായ അബ്ദുള്ള,മുഹമ്മദ് ഹാജി,ബാപ്പു,ഫാത്തിമ.
ഇതോടെ മരണം 66 ആയി. അതിനിടെ ജില്ലയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു. വെള്ളിയാഴ്ച പോസിറ്റീവായത് 145 പേർക്ക്. ഇതിൽ 130 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. സമ്പർക്കരോഗികളുടെ ആകെ എണ്ണം 6873 ആയി.
4849 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 291 സാമ്പിളുകളുടെ പരിശോധനാഫലം കിട്ടാനുണ്ട്. 121 പേർക്കുകൂടി കോവിഡ് നെഗറ്റീവായി. കാസർകോട് നഗരസഭ 744, ചെമ്മനാട് 616, ഉദുമ 543, കാഞ്ഞങ്ങാട് നഗരസഭ 531, അജാനൂർ 469, ചെങ്കള 427, പള്ളിക്കര 394 എന്നിവിടങ്ങളിലാണ് രോഗബാധിതർ കൂടുതൽ.
വീട്ടിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2000 കടന്നു
:ജില്ലയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2206 ആയി. ഇതിൽ 1366 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളവരിൽ ഏറ്റവും കൂടുതൽ കാഞ്ഞങ്ങാട് നഗരസഭയിലും മംഗൽപ്പാടി പഞ്ചായത്തിലുമാണ്-56 പേർ. കാസർകോട് നഗരസഭയിൽ 55 പേരും നീലേശ്വരം നഗരസഭയിൽ 47 പേരും ചികിത്സയിലാണ്. ചെങ്കള 47, ഈസ്റ്റ് എളേരി 46, ഉദുമ 45, അജാനൂർ 44, കിനാനൂർ കരിന്തളം 43, പള്ളിക്കര 40 എന്നിങ്ങനെയാണ് വീട്ടുചികിത്സയിൽ കൂടുതൽ പേരുള്ള മറ്റു പഞ്ചായത്തുകൾ.

COMMENTS