കാസര്‍കോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡിനു സമീപം കണ്ണൂര്‍ മാലൂര്‍ ശിവപുരം മാടപ്പീടികയിലെ പി.അന്‍സീറിനെ (25) വെട്ടിപ്പരിക്കേല്‍പ്പി...
കാസര്‍കോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡിനു സമീപം കണ്ണൂര്‍ മാലൂര്‍ ശിവപുരം മാടപ്പീടികയിലെ പി.അന്‍സീറിനെ (25) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതിയെ 2 വര്‍ഷം തടവിനും പതിനായിരം രൂപ പിഴടയക്കാനും ശിക്ഷിച്ചു.
കൂത്തുപറമ്പ് കുനിയല്‍ പാലത്തെ കെ.പി.സെറീജിനെ (30) യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്. പിഴയടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 3 മാസം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2017 ജനുവരി 16 ന് രാത്രി എട്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. റെയില്‍വേ സ്റ്റേഷനു പടിഞ്ഞാറ് ഭാഗത്ത് റോഡിലായിരുന്നു അക്രമം. സെറീജും രണ്ടാം പ്രതി തലശ്ശേരി ധര്‍മടത്തെ അറാഫത്ത് എന്നിവരാണ് വടിവാള്‍ കൊണ്ട് വെട്ടിയത്. അറാഫത്ത് അന്വേഷണഘട്ടത്തില്‍ മരിച്ചതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മുന്‍ വിരോധനാണ് അക്രമ കാരണം. ഇന്നത്തെ ഹൊസ്ദുര്‍ഗ് എസ്‌ഐ, പി.വിജയനാണ് കേസന്വേഷിച്ചു കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനു വേണ്ടി എം.അബ്ദുല്‍ സത്താര്‍ ഹാജരായി.

COMMENTS