ചെറുവത്തൂർ: വയലുണ്ടായിട്ടും കൃഷിയെ കൈയൊഴിയുന്നവർ കാണുക. ഉള്ള വയലിൽ കൃഷി ചെയ്തിട്ടും മതിവരാതെ ദേശീയപാതയോരം കൃഷിയിടമാക്കിയ ദാമുവിനെ. പിലിക്ക...
ചെറുവത്തൂർ: വയലുണ്ടായിട്ടും കൃഷിയെ കൈയൊഴിയുന്നവർ കാണുക. ഉള്ള വയലിൽ കൃഷി ചെയ്തിട്ടും മതിവരാതെ ദേശീയപാതയോരം കൃഷിയിടമാക്കിയ ദാമുവിനെ.
പിലിക്കോട് കരക്കേരുവിലെ കാനത്തിൽ ദാമുവാണ് ദേശീയപാതയോരത്ത് നെൽകൃഷി നടത്തി വിജയിപ്പിച്ചെടുത്തത്. കാലിക്കടവ് ടൗണിലെ ദേശീയ പാതയോരത്താണ് ദാമു വിത്തിട്ടത്.
സിൻഡിക്കേറ്റ് ബാങ്കിനു സമീപത്തെ വെള്ളം കെട്ടിനിൽക്കുന്നിടത്ത് മണ്ണ് കിളച്ചാണ് ദാമു വിത്തിട്ടത്. കൈപ്പാട് കൃഷിക്ക് അനുയോജ്യമായ ഏഴോം രണ്ട് വിത്താണ് വിതച്ചത്. പ്രത്യേകിച്ച് വളമൊന്നും ചേർത്തതുമില്ല.
എന്നാൽ, ഇപ്പോഴത് കതിരിട്ടുകഴിഞ്ഞു. ദേശീയപാതയിലൂടെ കടന്നുപോകുന്നവർക്ക് നൽകണിയായി തീർന്നിട്ടുണ്ട് ദാമുവിെൻറ ഈ പാതയോരകൃഷി.

COMMENTS