വാഴൂര്‍: വഴിയില്‍ പൊട്ടിവീണ വൈദ്യുതി കമ്ബി വളര്‍ത്തുനായ അപ്പു കടിച്ചുമാറ്റിയില്ലായിരുന്നെങ്കില്‍... അജേഷിന് അത് ഓര്‍ക്കാന്‍ കൂടി വയ്യ!. ഒരു...
വാഴൂര്‍: വഴിയില്‍ പൊട്ടിവീണ വൈദ്യുതി കമ്ബി വളര്‍ത്തുനായ അപ്പു കടിച്ചുമാറ്റിയില്ലായിരുന്നെങ്കില്‍... അജേഷിന് അത് ഓര്‍ക്കാന്‍ കൂടി വയ്യ!. ഒരു പക്ഷെ, താനായിരിക്കും കമ്ബിയിലുടക്കി അപകടത്തില്‍ പെടുക. പിന്നാലെ വന്ന അജേഷിന്റെ ജീവന്‍ രക്ഷപ്പെട്ടെങ്കിലും അപ്പുവിന്റെ ജീവന്‍ പൊലിഞ്ഞു.
ഇന്നലെ രാവിലെ ചാമംപതാല്‍ വാഴപ്പള്ളി വിജയന്റെ മകന്‍ അജേഷ് (32) അയല്‍വീട്ടില്‍ നിന്ന് പാലുവാങ്ങാന്‍ ഇറങ്ങിയതാണ്. പതിവുപോലെ വളര്‍ത്തുനായ അപ്പു മുന്നില്‍ നടന്നു. വഴിയില്‍ പൊട്ടിക്കിടന്ന കമ്ബി കടിച്ചുമാറ്റിയ അപ്പു തെറിച്ചുവീണു. അജേഷ് ഓടിയെത്തിയപ്പോള്‍ കുരച്ചുകൊണ്ട് തടഞ്ഞു. വീണ്ടും എഴുന്നേറ്റ് കമ്ബി കടിച്ചുമാറ്റി.
ഇതിനിടെ ഷോക്കേറ്റ് നായ ചത്തു. വീടിന് സമീപം ഇടവഴിയിലാണ് വൈദ്യുതി ലൈന്‍ പൊട്ടിവീണ് കിടന്നിരുന്നത്. നായ കടിച്ചുമാറ്റാന്‍ ശ്രമിച്ചില്ലായിരുന്നെങ്കില്‍ അജേഷ് ഇതില്‍ ചവിട്ടുമായിരുന്നു. കാലപ്പഴക്കം ചെന്ന കമ്ബി കൂട്ടിക്കെട്ടിയ ഭാഗം പൊട്ടിവീണതായിരുന്നു. കെ.എസ്.ഇ.ബി.ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് നായയുടെ ജഡം മാറ്റിയത്.

COMMENTS