ലോക്ക് ഡൗണിനെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന െ്രെഡവിംഗ് സ്‌കൂളുകള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കടുത്ത നിയന്ത്രണങ്ങളോ...
ലോക്ക് ഡൗണിനെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന െ്രെഡവിംഗ് സ്‌കൂളുകള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കടുത്ത നിയന്ത്രണങ്ങളോടെയാണ് െ്രെഡവിംഗ് സ്‌കൂളുകള്‍ തുറക്കുക. എല്ലാ െ്രെഡവിംഗ് പരിശീലന കേന്ദ്രങ്ങളിലും ആര്‍ടിഒയുടെ നിരീക്ഷണവും ഉണ്ടാകും.ഒരേ സമയം രണ്ട് പേര്‍ക്ക് മാത്രമാണ് വാഹനത്തില്‍ പ്രവേശിക്കാന്‍ അനുമതി. അധ്യാപകന്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കും മാത്രമാവും ഒരു സമയം പരിശീലനം കൊടുക്കുക. കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചായിരിക്കണം അധ്യാപകന്‍ പരിശീലനം നല്‍കേണ്ടത്. ഒരു വിദ്യാര്‍ത്ഥി പരിശീലനം കഴിഞ്ഞ് ഇറങ്ങിയാല്‍ വാഹനം അണുനശീകരണം നടത്തണം.
മാത്രമല്ല, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളെയും 65 വയസിന് മുകളില്‍ പ്രായമുള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെയും െ്രെഡവിംഗ് സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുകയില്ല.

COMMENTS