തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമാണെങ്കിലും തദ്ദേശഭരണ തിരഞ്ഞെടുപ്പ് നീട്ടില്ലെന്നും ഒക്ടോബര് മൂന്നാംവാരത്തില് തിരഞ്ഞെടുപ്പ് നടത്തുന...
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമാണെങ്കിലും തദ്ദേശഭരണ തിരഞ്ഞെടുപ്പ് നീട്ടില്ലെന്നും ഒക്ടോബര് മൂന്നാംവാരത്തില് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര് വി. ഭാസ്കരന് പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള് പാലിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കാന് കമ്മിഷന് പൂര്ണ സജ്ജമാണ്. വി. ഭാസ്കരന് 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
ഭരണസമിതികള് നവംബറില്
തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന് തീരുമാനിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളില് പുതിയ ഭരണസമിതികള് നവംബര് 12നകം അധികാരത്തില് വരണം. ഇല്ലെങ്കില് ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകേണ്ട സ്ഥിതിയുണ്ടാകും.
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമാണെങ്കിലും തദ്ദേശഭരണ തിരഞ്ഞെടുപ്പ് നീട്ടില്ലെന്നും ഒക്ടോബര് മൂന്നാംവാരത്തില് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര് വി. ഭാസ്കരന് പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള് പാലിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കാന് കമ്മിഷന് പൂര്ണ സജ്ജമാണ്. വി. ഭാസ്കരന് 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
ഭരണസമിതികള് നവംബറില്
തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന് തീരുമാനിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളില് പുതിയ ഭരണസമിതികള് നവംബര് 12നകം അധികാരത്തില് വരണം. ഇല്ലെങ്കില് ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകേണ്ട സ്ഥിതിയുണ്ടാകും.
ഇനിയുള്ള രണ്ടുമാസം കൊണ്ട് തിരഞ്ഞെടുപ്പിന് മുമ്ബും ശേഷവുമുള്ള നടപടിക്രമങ്ങള് പൂര്ത്തിയാക്കാനാകും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുള്ള നടപടികള് കമ്മിഷന് സ്വീകരിച്ചു വരികയാണ്. വോട്ടര് പട്ടികയുടെ കാര്യങ്ങള് പൂര്ത്തിയായിട്ടുണ്ട്. റിസര്വേഷന് ഷെഡ്യൂളും തയ്യാറായിക്കഴിഞ്ഞു. ഒക്ടോബര് മൂന്നാംവാരത്തില് തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ്. കൊവിഡ് വ്യാപനം ഒക്ടോബര് അവസാനത്തോടെ രൂക്ഷമാകുമെന്നാണ് വിദഗ്ദ്ധര് പറയുന്നത്. എന്നാല്, വോട്ടെടുപ്പ് നടത്തുന്നതിന് ആശങ്കയൊന്നുമില്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് തിരഞ്ഞെടുപ്പ് നടത്താന് കമ്മിഷന് പൂര്ണമായി സജ്ജമാണ്. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര് നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥര്ക്ക് ഓണ്ലൈന് പരിശീലനം
തിരുവനന്തപുരം മുതല് എറണാകുളം വരെയുള്ള ജില്ലകളിലെ റിട്ടേണിംഗ് ഓഫീസര്മാര്ക്ക് പരിശീലനം നല്കുന്നതിനായി നിയോഗിക്കപ്പെട്ട മാസ്റ്റര് ട്രെയിനികള്ക്ക് ഓണ്ലൈനിലാണ് പരിശീലനം. 7,8,9 തീയതികളില് ഓണ്ലൈന് വഴി ക്ളാസ് നല്കുന്നുണ്ട്. തൃശൂര് മുതല് കാസര്കോട് വരെയുള്ള ജില്ലകളിലെ മാസ്റ്റര് ട്രെയിനികള്ക്ക് 15, 16,17 തീയതികളില് ഓണ്ലൈന് ക്ളാസ് നല്കും. റിട്ടേണിംഗ് ഓഫീസര്മാര് അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥര്ക്ക് ബ്ലോക്ക് തലത്തില് 30 പേരടങ്ങുന്ന ബാച്ചുകളായിട്ടാവും പരിശീലനം.
കൊവിഡ് പ്രോട്ടോക്കോള് പാലിക്കും
പ്രചാരണത്തിലും വോട്ടെടുപ്പിലും പൂര്ണമായി കൊവിഡ് പ്രോട്ടോക്കോള് പാലിക്കും. കൊവിഡ് പ്രോട്ടോക്കോള് പാലിച്ച് വോട്ടെടുപ്പ് നടത്തുന്നതിന് ആരോഗ്യവകുപ്പ് അനുമതി നല്കിയിട്ടുണ്ട്. രാഷ്ട്രീയ പാര്ട്ടികളും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. രാഷ്ട്രീയ പാര്ട്ടികളുടെ പ്രതിനിധികളുമായി ചര്ച്ച നടത്തിയിട്ടേ വോട്ടെടുപ്പിന്റെ തീയതി നിശ്ചയിക്കൂ. ചീഫ് സെക്രട്ടറി, ഡി.ജി.പി തുടങ്ങിയവരുമായും കൂടിയാലോചനകള് നടത്തും.
പ്രചാരണത്തിന് നിയന്ത്രണം
കൊവിഡ് പ്രോട്ടോക്കോള് നിലവിലുള്ളതിനാല് സ്ഥാനാര്ത്ഥിയുടെ പ്രചാരണത്തിന് നിയന്ത്രണങ്ങളുണ്ടാകും. വീടുകളില് കയറി പ്രചാരണം നടത്തുന്നത് മൂന്ന് പേരായി ചുരുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. രാഷ്ട്രീയ പാര്ട്ടികള് ആവശ്യപ്പെട്ടാല് അത് അഞ്ചാക്കിയേക്കും. രാഷ്ട്രീയ പാര്ട്ടികള് വെര്ച്വലായി പ്രചാരണം നടത്തേണ്ടിയും വരും. മാത്രമല്ല, നവമാദ്ധ്യമങ്ങളും ഉപയോഗിക്കാം. ഇതെല്ലാമടങ്ങുന്ന മാര്ഗരേഖയുടെ കരട് ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇത് രാഷ്ട്രീയപാര്ട്ടികളുമായി ചര്ച്ച ചെയ്ത ശേഷം അന്തിമരൂപം നല്കും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്ക്കുള്ള പ്രതിരോധപ്രവര്ത്തനങ്ങളും ആരോഗ്യവകുപ്പുമായി ചേര്ന്നായിരിക്കും. ഉദ്യോഗസ്ഥര്ക്കും പാര്ട്ടി പ്രവര്ത്തകര്ക്കും ബോധവത്കരണം നല്കും.
ഉദ്യോഗസ്ഥര്ക്ക് മാസ്ക്, കൈയുറ, സാനിറ്റൈസര്
ബൂത്തിലെത്തുന്ന വോട്ടര്മാര് എല്ലാവരും നിര്ബന്ധമായും മാസ്ക് ധരിക്കണം. വോട്ടര്മാര് ബൂത്തിലേക്ക് കയറുന്നതിന് മുമ്ബായി കൈകള് സാനിറ്റൈസര് ഉപയോഗിച്ച് അണുവിമുക്തമാക്കണം. വോട്ട് ചെയ്ത ശേഷവും അങ്ങനെ ചെയ്യണം. ഇതിനായി ഓരോ ബൂത്തിലും അഞ്ച് ലിറ്റര് സാനിറ്റൈസര് നല്കും. ഉദ്യോഗസ്ഥര്ക്ക് മാസ്ക്, കൈയുറ, സാനിറ്റൈസര് എന്നിവയും ലഭ്യമാക്കും.
പ്രോക്സി/ തപാല് വോട്ടില് തീരുമാനമായില്ല
കൊവിഡ് രോഗികള്ക്കും രോഗലക്ഷണങ്ങള്

COMMENTS