ചുള്ളിക്കര: കാഞ്ഞങ്ങാട് റേഞ്ചിനു കീഴിലെ ചുള്ളിക്കര കാഞ്ഞിരത്തടി എസ്റ്റേറ്റിൽനിന്ന് വന്യജീവികളെ പിടിക്കാനായി സൂക്ഷിച്ച കള്ളത്തോക്ക് വനപാലകർ ...
ചുള്ളിക്കര: കാഞ്ഞങ്ങാട് റേഞ്ചിനു കീഴിലെ ചുള്ളിക്കര കാഞ്ഞിരത്തടി എസ്റ്റേറ്റിൽനിന്ന് വന്യജീവികളെ പിടിക്കാനായി സൂക്ഷിച്ച കള്ളത്തോക്ക് വനപാലകർ പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് എസ്റ്റേറ്റിലെ റബ്ബർത്തോട്ടത്തിൽ പ്രത്യേകം സജ്ജമാക്കിയ കുടുക്കോടുകൂടിയ തോക്ക് വനപാലകർ കണ്ടെടുത്തത്. പ്രതികൾക്കുവേണ്ടി ഊർജിതമായ അന്വേഷണം നടത്തുന്നതായി കാഞ്ഞങ്ങാട് റേഞ്ച് ഓഫീസർ കെ. അഷ്‌റഫ് അറിയിച്ചു. പനത്തടി സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ടി. പ്രഭാകരൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ.കെ. രാഹുൽ, എം.പി. അഭിജിത്ത്, വിജീഷ് അനൂപ്, ശരത്ത് എന്നിവർ പരിശോധനസംഘത്തിൽ ഉണ്ടായിരുന്നു.

COMMENTS