ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ അതിർത്തിയിലെ വായിക്കാനത്തെ എസ്റ്റേറ്റ് കെട്ടിടത്തിനുമുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പ് കത്തിക്ക...
ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ അതിർത്തിയിലെ വായിക്കാനത്തെ എസ്റ്റേറ്റ് കെട്ടിടത്തിനുമുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പ് കത്തിക്കാൻ ശ്രമം. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. എസ്റ്റേറ്റ് ജീവനക്കാരൻ അറിഞ്ഞതിനാൽ ദുരന്തം ഒഴിവായി.
തൃശ്ശൂർ സ്വദേശികളുടെ നിയന്ത്രണത്തിലുള്ളതാണ് വായിക്കാനം എസ്റ്റേറ്റ്. വ്യാഴാഴ്ച രാത്രി 11 മണിയോടെ റബ്ബർ തോട്ടത്തിലെ ഓട്ടുപാൽ ജീപ്പിന്റെ ടയറിന് കൂട്ടിയിട്ട് തീവെക്കുകയായിരുന്നു. കെട്ടിടത്തിനകത്ത് ഉറങ്ങുകയായിരുന്ന എസ്റ്റേറ്റ് ജീവനക്കാരൻ ചക്രം കത്തുന്ന ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പുറത്തിറങ്ങി തീയണക്കുകയായിരുന്നു.
മാവോവാദി ഭീഷണി നിലനിൽക്കുന്ന പ്രദേശമാണ് വായിക്കാനം. എസ്റ്റേറ്റ് ജീവനക്കാരൻ കൃഷ്ണകുമാറിന്റെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

COMMENTS