ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മാമാങ്കത്തിന് ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. എല്ലാ വർഷവും പോലെ ഇത്തവണയും റിലയൻസ് ജിയോ പുതിയ ...
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മാമാങ്കത്തിന് ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. എല്ലാ വർഷവും പോലെ ഇത്തവണയും റിലയൻസ് ജിയോ പുതിയ ക്രിക്കറ്റ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വമ്പൻ ഒാഫറുകളാണ് ജിയോ മുേമ്പാട്ടുവെക്കുന്നത്. 598 രൂപയുടെ പുതിയ പ്ലാൻ ചെയ്താൽ, ഒരു വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്സ്റ്റാർ വി.െഎ.പി മെമ്പർഷിപ്പും കൂടെ ലഭിക്കും.
ഹോട്സ്റ്റാറിലൂടെ സ്വന്തം സ്മാർട്ട്ഫോണിൽ െഎ.പി.എൽ കാണണമെങ്കിൽ 399 രൂപ നൽകി വി.െഎ.പി മെമ്പർഷിപ്പ് എടുക്കണമെന്നിരിക്കെ, ജിയോയുടെ 598 രൂപയുടെ പ്ലാൻ ചെയ്യുകയാണെങ്കിൽ 56 ദിവസത്തേക്ക് ദിവസവും 2 ജിബി നെറ്റും കൂടെ സൗജന്യ കോളും എസ്.എം.എസ്സും ഒപ്പം െഎ.പി.എല്ലും ആസ്വദിക്കാം.
ഹോട്സ്റ്റാറിലുള്ള പ്രീമിയം ഉള്ളടക്കങ്ങൾ ഇൗ പ്ലാനിലൂടെ കാണാൻ കഴിയില്ല. അതേസമയം ഒരുപാട് സിനിമകളും ടെലിവിഷൻ ഷോകളും ഒപ്പം നിരവധി ചാനലുകളും ഒരു വർഷത്തേക്ക് വി.െഎ.പി പ്ലാനിലൂടെ ലഭിക്കും.
ജിയോ ക്രിക്കറ്റ് പ്രേമികൾക്കായി മറ്റു ചില ഡാറ്റാ പ്ലാനുകൾ കൂടി അവതരിപ്പിച്ചിട്ടുണ്ട്. 401, 777, 2599 എന്നീ പ്ലാനുകൾക്കൊപ്പം ഡാറ്റയും സൗജന്യ കോളുകളും കൂടെ ഡിസ്നി പ്ലസ് ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭിക്കും.

COMMENTS