ചെറുവത്തൂര്‍: തൂപ്പുകാരിയായി ജോലി ചെയ്തു വരുന്നതിനിടയില്‍ അദ്ധ്യാപികയായി "ക്ലാസ് കയറ്റം" കിട്ടിയ യുവതിയും കുടുംബവും ഇന്ന് ഗവര്‍ണര...
ചെറുവത്തൂര്‍: തൂപ്പുകാരിയായി ജോലി ചെയ്തു വരുന്നതിനിടയില്‍ അദ്ധ്യാപികയായി "ക്ലാസ് കയറ്റം" കിട്ടിയ യുവതിയും കുടുംബവും ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കും. ചെറുവത്തൂര്‍ കാട്ടുതലയിലെ ആര്‍.ജെ. ലിന്‍സയും ഭര്‍ത്താവ് സുധീരന്‍ മയ്യിച്ച, മക്കളായ സോനില്‍, സംഘമിത്ര എന്നിവരുമാണ് ഇന്ന് വൈകീട്ട് രാജ്ഭവനില്‍ നടക്കുന്ന ഗവര്‍ണറുടെ ചായസല്‍ക്കാരത്തില്‍ അതിഥികളായി പങ്കെടുക്കുന്നത്.
അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശുചീകരണ ജോലിക്കാരിയായ ലിന്‍സ അതേ സ്കൂളില്‍ത്തന്നെ അദ്ധ്യാപികയായി ചാര്‍ജെടുത്ത സംഭവം ദേശീയ മാദ്ധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയതോടെയാണ് ഗവര്‍ണ്ണറുടെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് ആദരസൂചകമായി രാജ്ഭവനിലേക്ക് ചായസല്‍ക്കാരത്തിന് ക്ഷണിച്ചു. സൗകര്യപ്രദമായൊരു ദിവസം തന്നെ നേരിട്ടുവന്ന് കാണാനാണ് ഗവര്‍ണര്‍ അന്ന് നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാസങ്ങള്‍ക്കുശേഷം ഇന്നു വൈകീട്ട് 5.20ന് രാജ്ഭവനില്‍ എത്തിച്ചേരാനുള്ള പ്രത്യേക നിര്‍ദ്ദേശം ലിന്‍സയെ തേടിയെത്തിയത്.
കഠിനാദ്ധ്വാനമാണ് ലിന്‍സ ഇതുവരെയെത്തിയതിന്റെ ഉള്ളടക്കം. ഗവര്‍ണറുടെ ക്ഷണം ലഭിച്ചത് വലിയൊരു അംഗീകാരമായും കാണുന്നു ഈ കുടുംബം. ഇഖ്ബാല്‍ സ്കൂളിലെ സംസ്കൃതം അദ്ധ്യാപകനായിരുന്ന കോഴിക്കോട് പേരാമ്ബ്രയിലെ കെ.കെ.രാജനായിരുന്നു ലിന്‍സയുടെ പിതാവ്. സര്‍വ്വീസിലിരിക്കെ അദ്ദേഹം മരിച്ചതിനെ തുടര്‍ന്നാണ് അതേസ്കൂളില്‍ മകളായ ലിന്‍സയ്ക്ക് തൂപ്പുകാരിയായി ആശ്രിത നിയമനം ലഭിച്ചത്. ജോലിക്കിടയില്‍ ലിന്‍സ ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ബി.എഡും സെറ്റും ലൈബ്രറി സയന്‍സില്‍ ബിരുദവും നേടി .അപ്പോഴേക്കും തൂപ്പ് ജോലി സ്ഥിരപ്പെട്ടു. ഉന്നത യോഗ്യതകള്‍ ഉണ്ടായിട്ടും സ്കൂളിലെ ശുചീകരണ ജോലിയുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് സ്കൂള്‍ മാനേജ്മെന്റ് അദ്ധ്യാപികയായി ലിന്‍സയ്ക്ക് നിയമനം നല്‍കിയത്.

COMMENTS