നീലേശ്വരം ∙ മടിക്കൈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. അർധരാത്രി ബൈക്കിൽ എത്തിയവർ വീടിന്റെ ജനൽച്...
നീലേശ്വരം ∙ മടിക്കൈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. അർധരാത്രി ബൈക്കിൽ എത്തിയവർ വീടിന്റെ ജനൽച്ചില്ല് എറിഞ്ഞു തകർത്തതാണ് ഒടുവിലത്തെ സംഭവം. മടിക്കൈ മൂന്നു റോഡ് എരിപ്പിലെ വി.വി.ഉണ്ണിയുടെ വീടിനു നേരെയായിരുന്നു ആക്രമണം.
അർധരാത്രി കഴിഞ്ഞപ്പോഴായിരുന്നു ആക്രമണം. കിടപ്പുമുറിക്കു കല്ലെറിയുകയായിരുന്നു. ചില്ലുകൾ തകർന്ന് കിടക്കയിലേക്കു ചിതറിയതോടെ വീട്ടുകാർ ലൈറ്റിട്ടപ്പോൾ 2 ബൈക്കുകളിലായി എത്തിയവർ ഓടിച്ചു പോകുന്നതായി കണ്ടുവെന്നു വീട്ടുകാർ പറയുന്നു. ഉണ്ണിയുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസ് എടുത്തു. 2 തവണയായി സ്ഥലത്തെത്തി പരിശോധന നടത്തി.
മടിക്കൈ സർവീസ് സഹകരണ ബാങ്ക് മൂന്നു റോഡ് ശാഖ തൊട്ടടുത്താണ്. ഇവിടത്തെ സിസിടിവിയിൽ അക്രമികളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കും. മടിക്കൈ കോടോം– ബേളൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ കുണ്ടൂച്ചിയിൽ അടുത്തിടെ സമൂഹ വിരുദ്ധർ ബൈക്കിനു തീയിട്ടിരുന്നു.

COMMENTS