കാസര്‍ഗോഡ് (ചെറുവത്തൂര്‍) : മഞ്ചേശ്വരം മുസ്ലിം ലീഗ് എംഎല്‍എ എം സി ഖമറുദ്ദീന്റെ ജ്വല്ലറി തട്ടിപ്പ് കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. 800...
കാസര്‍ഗോഡ് (ചെറുവത്തൂര്‍) : മഞ്ചേശ്വരം മുസ്ലിം ലീഗ് എംഎല്‍എ എം സി ഖമറുദ്ദീന്റെ ജ്വല്ലറി തട്ടിപ്പ് കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. 800 ഓളം നിക്ഷേപകരില്‍ നിന്നായി 132 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഇരുപതിലേറെ കേസുകള്‍ ഖമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നത്.
2003ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ചെറുവത്തൂരില്‍ എം സി ഖമറുദ്ദീന്‍ ചെയര്‍മാനും ടി കെ പൂക്കോയ തങ്ങള്‍ എംഡിയുമായി ജ്വല്ലറി തുടങ്ങിയത്. ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമാണ് പൂക്കോയ തങ്ങള്‍. പിന്നീട് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍, ഖമര്‍ ഫാഷന്‍ ഗോള്‍ഡ്, ഫാഷന്‍ ഗോള്‍ഡ് ഓര്‍ണമെന്റ്, നുജൂം ഗോള്‍ഡ് എന്നീ കമ്ബനികളായി രജിസ്റ്റാര്‍ ഓഫ് കമ്ബനീസ് (ആര്‍ഒസി)) മുമ്ബാകെ രജിസ്റ്റര്‍ ചെയ്തു.

ഓരോ വര്‍ഷവും ജ്വല്ലറിയിലെ വിറ്റുവരവും ആസ്തിയുടെ വിവരങ്ങളും മറ്റും ആര്‍ഒസിയില്‍ സമര്‍പ്പിക്കണം. എന്നാല്‍ 2017 മുതല്‍ ഒരു വിവരവും ഫയല്‍ ചെയ്തിട്ടില്ല. പണം നല്‍കിയ ചിലര്‍ക്ക് കമ്ബനികളുടെ പേരിലും സ്വന്തം പേരിലും കരാര്‍ പത്രവും ചെക്കും നല്‍കിയിട്ടുണ്ട്. നിക്ഷേപം സ്വീകരിക്കുമ്ബോള്‍ ആര്‍ഒസിയുടെ അനുമതി വാങ്ങണമെന്ന നിബന്ധനയും പാലിച്ചില്ല.
ആവശ്യപ്പെട്ടാല്‍ തിരിച്ചുനല്‍കാമെന്ന് വിശ്വസിപ്പിച്ച് 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ടുനല്‍കിയാണ് മിക്കവരില്‍നിന്നും പണം വാങ്ങിയത്. 132 കോടി രൂപ പൂര്‍ണമായും കമ്ബനിയുടെ അക്കൗണ്ടില്‍ വരവുവച്ചിട്ടില്ല. തലശേരിയിലെ മറ്റൊരു ജ്വല്ലറിയില്‍ നിക്ഷേപിച്ച് ലക്ഷങ്ങള്‍ ലാഭവിഹിതം വാങ്ങിയിട്ടുമുണ്ട്.
കമ്ബനി പ്രവര്‍ത്തനം നിലക്കുന്നതിന് മുമ്ബ് കാസര്‍കോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്തിയും വിറ്റു. 2017ല്‍ കച്ചവടം നിലച്ചിട്ടും 2019 ജൂണ്‍വരെ ജ്വല്ലറിയുടെ പേരില്‍ പണം കൈപ്പറ്റി.മത സംഘടനയിലും ലീഗിലും ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ് ജ്വല്ലറിയുടെ തലപ്പത്ത് എന്നതിനാലാണ് പലരും ലക്ഷങ്ങള്‍ നല്‍കിയത്.
കമ്ബനിയുടെ മറവില്‍ സ്വകാര്യനിക്ഷേപം സ്വീകരിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൂക്കോയ തങ്ങള്‍ക്കും ഖമറുദ്ദീനുമെതിരെ കേസെടുത്തത്. ഫാഷന്‍ ഗോള്‍ഡിന്റെ ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് ബ്രാഞ്ചുകള്‍ കഴിഞ്ഞ ജനുവരിയില്‍ പൂട്ടിയിരുന്നു. അവയുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കളും കൈമാറി. കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കിയില്ല.
പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്. 150 കോടിയുടെ നിക്ഷേപമാണ് മൂന്ന് ജ്വല്ലറിയുടെ പേരില്‍ തട്ടിയതെന്നാണ് ആരോപണം. 800 ഓളം നിക്ഷേപകരുണ്ടായിരുന്ന ഫാഷന്‍ ഗേള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുള്‍പ്പെടെയുള്ള ഏഴ് പേര്‍ നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്തിയും ചെയര്‍മാനും സംഘവും നേരത്തെ വില്‍പ്പന നടത്തിയിരുന്നു.
വന്‍തട്ടിപ്പ് പുറത്തുവന്നിട്ടും ലീഗ് നേതൃത്വം കുറ്റവാളികളെ സംരക്ഷിക്കുകയാണ്. തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമി ഇതേ സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. വഖഫ് ഭൂമി രജിസ്റ്റര്‍ ചെയ്തു സ്വന്തമാക്കിയത് വിവാദമായപ്പോള്‍ തിരിച്ചുനല്‍കി. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ ഭൂമി കാണിച്ച് ഇവരുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജിന് കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് അഫിലിയേഷന്‍ വാങ്ങാനും ശ്രമമുണ്ടായിരുന്നു.

COMMENTS